Asianet News MalayalamAsianet News Malayalam

ആഗോള ഗാർഹിക സമ്പത്തിന്റെ പകുതി യുഎസിലും ചൈനയിലും; ഇന്ത്യ ഏഴാം സ്ഥാനത്ത്

ഏറ്റവും കൂടുതൽ പണവും ആസ്തിയും സമ്പാദിക്കുന്നത് ഏത് രാജ്യത്തെ പൗരന്മാരാണെന്ന് വെളിപ്പെടുത്തുന്നതാണ് ഗാർഹിക സമ്പത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ. യുഎസും ചൈനയും ആധിപത്യം പുലർത്തുമ്പോൾ ഇന്ത്യ ഏഴാം സ്ഥാനത്താണ് 

global Household wealth statistics
Author
First Published Nov 16, 2022, 12:58 PM IST

ലോകത്തെ പകുതിയോളം ഗാർഹിക സമ്പത്ത് കൈവശം വെച്ചിരിക്കുന്നത് യുഎസും ചൈനയുമാണ്. അതായത് ലോകത്ത് ഏറ്റവും കൂടുതൽ സമ്പാദിക്കുന്നത് ഈ രാജ്യങ്ങളിലെ പൗരന്മാരാണെന്ന് അർഥം. സമ്പദ്‌വ്യവസ്ഥയുടെ മൊത്തത്തിലുള്ള ഗതി മനസിലാക്കാൻ  ജിഡിപി പോലുള്ള കണക്കുകളിലൂടെ സാധിക്കുന്നുണ്ട്, എന്നാൽ ഒരു രാജ്യത്തിന്റെ സമ്പത്ത് വിലയിരുത്തുമ്പോൾ പരിഗണിക്കേണ്ട മറ്റ് കാര്യങ്ങളുമുണ്ട്. അങ്ങനെ ഒന്നാണ് ഒരു രാജ്യത്തിൻറെ ഗാർഹിക നിക്ഷേപ കണക്ക്. ലോകത്തിൽ ഏറ്റവും ഉയർന്ന സമ്പന്ന രാജ്യത്തെയും ഏറ്റവും കൂടുതൽ പണവും ആസ്തിയും സമ്പാദിക്കുന്നത് ഏത് രാജ്യത്തെ പൗരന്മാരാണെന്ന് വെളിപ്പെടുത്തുന്നതാണ് ഗാർഹിക സമ്പത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ. 

വാർഷിക ഗ്ലോബൽ വെൽത്ത് റിപ്പോർട്ട് പ്രകാരം  യു എസും ചൈനയും ഗാർഹിക സമ്പത്തിന്റെ പട്ടികയിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനത്ത് നിൽക്കുമ്പോൾ, ഇന്ത്യ ലിസ്റ്റിൽ ഏഴാം സ്ഥാനത്താണ്. മൂന്നാം സ്ഥാനത്ത് ജപ്പാനാണ് ഉള്ളത്. ജർമ്മനിയും യുകെയും ഫ്രാൻസും നാലും അഞ്ചും ആറും സ്ഥാനത്തുണ്ട്. റിപ്പോർട്ട് പ്രകാരം 145.8 ട്രില്യൺ ഡോളറാണ് അമേരിക്കയുടെ ഗാർഹിക സമ്പത്ത്. 85.1 ട്രില്യൺ ഡോളറാണ് ചൈനയുടെത്. ജപ്പാനിൽ 25.7 ട്രില്യൺ ഡോളറും ജർമ്മനിയുടേത് 17.5  ട്രില്യൺ ഡോളറുമാണ്. യുകെയുടേത് 16.3 ത്രില്ലിഒൻ ഡോളറും ഫ്രാൻസിന്റേത് 16.2 ട്രില്യൺ ഡോളറുമാണ്. ഏഴാം സ്ഥാനത്തുള്ള ഇന്ത്യയുടെ ഗാർഹിക സമ്പത്ത് 14.2  ട്രില്യൺ ഡോളറാണ്. 

വലിയ സമ്പദ്‌വ്യവസ്ഥകളിലാണ് ആഗോള സമ്പത്തിന്റെ ഭൂരിഭാഗവും കേന്ദ്രീകരിച്ചിരിക്കുന്നത്, അതായത്  ചൈനയിലെയും യുഎസിലെയും ഗാർഹിക സമ്പത്ത് മാത്രം ഒന്നിച്ചു ചേർത്താൽ അത് ലോക സമ്പത്തിന്റെ പകുതിയോളം വരും. ആഗോള സമ്പത്തിന്റെ മുക്കാൽ ഭാഗവും വഹിക്കുന്നത് വെറും 10 രാജ്യങ്ങളാണ് എന്നതാണ് ശ്രദ്ധേയം. ചൈനയിലെ സമ്പത്തിന്റെ വർദ്ധനവാണ് സമീപ കാലത്തേ ഏറ്റവും വലിയ മാറ്റങ്ങളിലൊന്ന്. ഒരു ദശാബ്ദത്തിനുള്ളിൽ, യൂറോപ്പിന്റെ ഗാർഹിക സമ്പത്ത് എട്ട് ശതമാനം കുറഞ്ഞു. ഇത് ഭാഗികമായി ചൈനയുടെ സാമ്പത്തിക കുതിപ്പിന് കാരണമായി. അതേസമയം ആഫ്രിക്ക,  തെക്കേ അമേരിക്ക, ഓഷ്യാനിയ, മിഡിൽ ഈസ്റ്റ് എന്നീ രാജ്യങ്ങളിൽ ലോകത്തെ മൊത്ത ഗാർഹിക നിക്ഷേപത്തിന്റെ 11  ശതമാനം മാത്രമേയുള്ളൂ 
 

Follow Us:
Download App:
  • android
  • ios