Asianet News MalayalamAsianet News Malayalam

Gold price today : സ്വർണം വാങ്ങാം ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ; ഇടിവിൽ തുടർന്ന് സ്വർണവില

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് വിപണിയിൽ സ്വർണവ്യാപാരം നടക്കുന്നത്.

gold price today 16 05 2022
Author
Trivandrum, First Published May 16, 2022, 10:16 AM IST

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ  (Gold price) മാറ്റമില്ല.  തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. ശനിയാഴ്ച ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ ഇടിവാണ് ഉണ്ടായത്. വെള്ളിയാഴ്ച 600 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില (Gold price)  37000 രൂപയാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് വിപണിയിൽ സ്വർണവ്യാപാരം നടക്കുന്നത്.

മെയ് 12 ന് സ്വർണവില ഉയർന്നിരുന്നു. 360 രൂപയുടെ വർധനവാണ് ഉണ്ടായത്. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ സ്വർണ വില ഇടിയുകയായിരുന്നു. ദീർഘനാളായി ഇടിഞ്ഞുകൊണ്ടിരുന്ന സ്വർണവില കഴിഞ്ഞ ദിവസങ്ങളിലാണ് ഉയരാൻ തുടങ്ങിയത്. സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയും ഇടിഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 20 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ വിപണിയിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 4625 രൂപയായി. 

ശനിയാഴ്ച സംസ്ഥാനത്ത് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയിലും ഇടിവുണ്ടായി. 15 രൂപയാണ് കുറഞ്ഞത്.  ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിപണി വില (Gold price) 3820 രൂപയായി. അതേസമയം  സംസ്ഥാനത്ത് വെള്ളിയുടെ വില ഒരു രൂപ ഉയർന്നു. വെള്ളിയുടെ വിപണി വില 66 രൂപയാണ്. കഴിഞ്ഞ ദിവസം വെള്ളിയുടെ വിലയിൽ ഒരു രൂപയുടെ കുറവ് ഉണ്ടായിരുന്നു. 925 ഹോൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. 925 ഹോൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്. 

ഈ മാസത്തെ സ്വർണവില ഒറ്റനോട്ടത്തിൽ (ഒരു പവൻ )

മെയ് 1 - 37920  രൂപ 
മെയ് 2 - 37760  രൂപ 
മെയ് 3 - 37760  രൂപ 
മെയ് 4 - 37600  രൂപ 
മെയ് 5 - 37920  രൂപ 
മെയ് 6 - 37680  രൂപ 
മെയ് 7 - 37920  രൂപ  
മെയ് 8 - 37920  രൂപ
മെയ് 9 - 38000 രൂപ
മെയ് 10 - 37680 രൂപ
മെയ് 11 - 37400 രൂപ
മെയ് 12 - 37760 രൂപ 
മെയ് 13 - 37160 രൂപ 
മെയ് 14 -  37000 രൂപ
മെയ് 15 -  37000 രൂപ

Follow Us:
Download App:
  • android
  • ios