കൊ​ച്ചി: ക​ഴി​ഞ്ഞ ദി​വ​സം വ​രെ കു​തി​ച്ചു​യ​ർ​ന്ന സ്വ​ർ​ണ വി​ല​യി​ൽ‌ ഇ​ന്ന് വ​ൻ ഇ​ടി​വ്. പ​വ​ന് 520 രൂ​പ​യും ഗ്രാ​മി​ന് 65 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ പ​വ​ന് 34,520 രൂ​പ​യാ​യും ഗ്രാ​മി​ന് 4,315 രൂ​പ​യാ​യും വി​ല കു​റ​ഞ്ഞു. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി സ്വ​ർ​ണ​വി​ല പ​വ​ന് 35,000 രൂ​പ തൊ​ട്ട​ശേ​ഷ​മാ​ണ് വി​ല​യി​ടി​ഞ്ഞ​ത്. ഇ​ന്ന​ലെ ഗ്രാ​മി​ന് 30 രൂ​പ​യു​ടെ​യും പ​വ​ന് 240 രൂ​പ​യു​ടെ​യും വ​ർ ധ​ന​വാ​ണ് ഉ​ണ്ടാ​യ​ത്.

ഓഹരി വിപണിയിൽ ചാഞ്ചാട്ടം തുടരുന്ന സാഹചര്യത്തിൽ കൂടുതൽ പേർ സുരക്ഷിത നിക്ഷേപമായി സ്വർണ്ണം തെരഞ്ഞെടുക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണ്ണവില ഉയരാന്‍ പ്രധാന കാരണം. ഓൺലൈൻ ട്രേഡിംഗിൽ സ്വർണ്ണ വിപണി സജീവമായതും വില ഉയർത്തി. അന്താരാഷ്ട്ര വിപണിയിൽ ട്രോയ് ഔൺസ് സ്വർണ്ണത്തിന് 1750 ഡോളറാണ് നിരക്ക്.

ലോക്ക് ഡൗണ്‍ തുടങ്ങിയതിന് ശേഷമാണ് നിരക്ക് 200 ഡോളർ കൂടിയത്. ലോക്ക് ഡൗണിനിടെ സംസ്ഥാനത്ത് ഗ്രാമിന് 3800 രൂപയിൽ നിന്നാണ് നിരക്ക് 4380 ൽ എത്തിയത്. നിലവിൽ നേരത്തെ ബുക്ക് ചെയ്തവർക്ക് മാത്രമാണ് സംസ്ഥാനത്ത് സ്വർണ്ണം വാങ്ങാൻ കഴിയുന്നുള്ളൂ.