കമ്മോഡിറ്റി വിപണിയിൽ ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,876 ഡോളറാണ് നിലവിലെ നിരക്ക്.
തിരുവനന്തപുരം: കേരളത്തിലെ സ്വർണ വിലയിൽ ഇന്ന് വർധന രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 10 രൂപയാണ് കൂടിയത്. പവന് 80 രൂപയും ഉയർന്നു. ഗ്രാമിന് 4,670 രൂപയാണ് ഇന്നത്തെ സ്വർണത്തിന്റെ വിൽപ്പന നിരക്ക്. പവന് 37,360 രൂപയും.
Add Asianetnews as a Preferred Source

ഡിസംബർ 23 ന്, ഗ്രാമിന് 4,660 രൂപയായിരുന്നു നിരക്ക്. പവന് 37,280 രൂപയും. അന്താരാഷ്‌ട്ര സ്വർണവിലയിൽ വർധന റിപ്പോർട്ട് ചെയ്തു. കമ്മോഡിറ്റി വിപണിയിൽ ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,876 ഡോളറാണ് നിലവിലെ നിരക്ക്.
