Asianet News MalayalamAsianet News Malayalam

സ്വര്‍ണ്ണവില റെക്കോര്‍ഡില്‍; പവന് 35,040 രൂപ

ഓഹരി വിപണിയിൽ ചാഞ്ചാട്ടം തുടരുന്ന സാഹചര്യത്തിൽ കൂടുതൽ പേർ സുരക്ഷിത നിക്ഷേപമായി സ്വർണ്ണം തെരഞ്ഞെടുക്കുന്നതാണ് പ്രധാന കാരണം. 

gold rate is in record level
Author
Trivandrum, First Published May 18, 2020, 11:10 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ. ഒരു ഗ്രാം സ്വർണ്ണത്തിന് 4380 രൂപയാണ് വില. പവന് 35,040 രൂപ. ഓഹരി വിപണിയിൽ ചാഞ്ചാട്ടം തുടരുന്ന സാഹചര്യത്തിൽ കൂടുതൽ പേർ സുരക്ഷിത നിക്ഷേപമായി സ്വർണ്ണം തെരഞ്ഞെടുക്കുന്നതാണ് പ്രധാന കാരണം. ഓൺലൈൻ ട്രേഡിംഗിൽ സ്വർണ്ണ വിപണി സജീവമായതും വില ഉയർത്തി. അന്താരാഷ്ട്ര വിപണിയിൽ ട്രോയ് ഔൺസ് സ്വർണ്ണത്തിന് 1750 ഡോളറാണ് നിരക്ക് .

ലോക്ക് ഡൗണ്‍ തുടങ്ങിയതിന് ശേഷമാണ് നിരക്ക് 200 ഡോളർ കൂടിയത്. ലോക്ക് ഡൗണിനിടെ സംസ്ഥാനത്ത് ഗ്രാമിന് 3800 രൂപയിൽ നിന്നാണ് നിരക്ക് 4380 ൽ എത്തിയത്. സംസ്ഥാന സർക്കാർ മാർഗനിർദ്ദേശം പുറത്ത് വന്നാൽ മാത്രമെ സംസ്ഥാനത്ത് സ്വർണ്ണകടകൾ തുറക്കുന്നതിൽ തീരുമാനം വരു. നിലവിൽ നേരത്തെ ബുക്ക് ചെയ്തവർക്ക് മാത്രമാണ് സ്വർണ്ണം വാങ്ങാൻ കഴിയുക.

 

 

Follow Us:
Download App:
  • android
  • ios