Asianet News MalayalamAsianet News Malayalam

സൗജന്യ ഭക്ഷണം നൽകില്ല; ചെലവ് കുറയ്ക്കാൻ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച് ഗൂഗിൾ

ലഘു പലഹാരങ്ങൾ, കോഫി, ശീതള പാനീയങ്ങൾ ഒന്നും ഇനി ജീവനക്കാർക്ക് ലഭിക്കില്ല. കിച്ചൺ താത്കാലികമായി അടച്ചിടും 

Google cutting down on free snacks and workout classes for its employee APK
Author
First Published Apr 7, 2023, 7:06 PM IST

സാൻഫ്രാൻസിസ്കോ: ടെക് ഭീമനായ ഗൂഗിൾ കൂടുതൽ ചെലവ് ചുരുക്കൽ നടപടികളിലേക്ക്. ഈ വർഷം ജനുവരിയിൽ ഏകദേശം 12,000 ജീവനക്കാരുടെ കൂട്ട പിരിച്ചുവിടൽ പ്രഖ്യാപിച്ചതിന് ശേഷമാണു വീണ്ടും ചെലവ് ചുരുക്കാൻ ഗൂഗിൾ ശ്രമിക്കുന്നത്. എല്ലാ ജീവനക്കാർക്കും ആപ്പിളിന്റെ മാക് ബുക്ക് ഇനി നൽകില്ലെന്ന് ഗൂഗിൾ വ്യക്തമാക്കിയതിന് പിന്നാലെ ജീവനക്കാർക്കുള്ള സൗജന്യ ലഘുഭക്ഷണങ്ങളും വർക്ക്ഔട്ട് ക്ലാസുകളും ഗൂഗിൾ വെട്ടികുറയ്ക്കും 

ഇത് സംബന്ധിച്ച മെയിൽ ഗൂഗിളിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ റൂത്ത് പോരാറ്റ് ജീവനക്കാർക്ക് അയച്ചു. ഓഫീസ് ലൊക്കേഷൻ ആവശ്യകതകളും ഓരോ ഓഫീസ് സ്‌പെയ്‌സിലെ ട്രെൻഡുകളും അടിസ്ഥാനമാക്കി ആനുകൂല്യങ്ങൾ വ്യത്യാസപ്പെടുമെന്ന് മൈലിൽ വ്യക്തമാക്കിയിട്ടുണ്ട്. 

ALSO READ: ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ കോടീശ്വരൻ; 99 കാരനായ കേശുബ് മഹീന്ദ്രയുടെ ആസ്തി

ധാന്യങ്ങളടങ്ങിയ ഭക്ഷണങ്ങൾ, കോഫി, ശീതള പാനീയങ്ങൾ എന്നിവ പോലുള്ള ലഘുഭക്ഷണങ്ങൾ സൗജന്യമായി നൽകുന്ന കമ്പനിയുടെ മൈക്രോ കിച്ചൺ ഇടക്കാലത്തേക്ക് അടച്ചിടും. ഫിറ്റ്നസ് ക്ലാസ് നല്കാറുണ്ടായിരുന്ന ഗൂഗിൾ അതും അവസാനിപ്പിക്കുകയാണ്. മെമ്മോ അനുസരിച്ച് ലാപ്‌ടോപ്പുകൾ പോലുള്ള വ്യക്തിഗത ഉപകരണങ്ങൾക്കുള്ള ചെലവ് കമ്പനി നിർത്തലാക്കും. കൂടുതൽ മുൻഗണനയുള്ള ജോലികൾക്കായി ഫണ്ട് വിനിയോഗിക്കുമെന്ന് ഗൂഗിൾ അറിയിച്ചിട്ടുണ്ട്. 

മുൻഗണനയുള്ള ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി കമ്പനി അതിന്റെ നിയമന വേഗത കുറയ്ക്കുമെന്നും ഗൂഗിൾ സി എഫ് ഒ വ്യക്തമാക്കി.  തങ്ങളുടെ ചില ഓഫീസുകളുടെ വലുപ്പം കുറയ്ക്കാനുള്ള പദ്ധതിയും ഗൂഗിൾ ആസൂത്രണം ചെയ്യുന്നു. ഇങ്ങനെ വരുമ്പോൾ ജീവനക്കാർ ഡെസ്ക് സ്പേസ് പങ്കിടേണ്ടിവരുമെന്ന് ഗൂഗിൾ അടുത്തിടെ ജീവനക്കാരോട് പറഞ്ഞിരുന്നു. 

എഞ്ചിനീയറിംഗ് വിഭാഗത്തിലെ ജീവനക്കാർക്ക് മാത്രമായിരിക്കും ഗൂഗിൾ ഇനി ആപ്പിളിന്റെ മാക് ബുക്ക് നൽകുക. ബാക്കി ജീവനക്കാർക്ക് ക്രോം ബുക്ക് നൽകാനാണ് ഗൂഗിളിന്റെ പദ്ധതി. 

ALSO READ: ആഡംബരത്തിന്റെ അവസാന വാക്ക്! അനന്ത് അംബാനിയുടെ വാച്ചിന്റെ വില പുറത്ത്

Latest Videos
Follow Us:
Download App:
  • android
  • ios