Asianet News MalayalamAsianet News Malayalam

Jio Phone Next : ജിയോ ഫോൺ മാതൃക ആഗോള തലത്തിൽ പരീക്ഷിക്കാൻ ഗൂഗിൾ

ജിയോ ഫോൺ നെക്സ്റ്റിനെ ഇന്ത്യൻ വിപണിയിൽ നിന്ന് ആഗോള വിപണിയിലേക്ക് എത്തിക്കാനുള്ള ആലോചനകൾ നടക്കുന്നുണ്ടെന്ന് ഗൂഗിൾ ഇന്ത്യ കൺട്രി ഹെഡ് സഞ്ജയ് ഗുപ്ത പറഞ്ഞു

Google may replicate smartphone concept in global markets
Author
Delhi, First Published Dec 10, 2021, 8:29 AM IST

മുംബൈ: റിലയൻസ് ജിയോ (Reliance Jio) പുറത്തിറക്കിയ ബജറ്റ് സ്മാർട്ട്ഫോണായ ജിയോ ഫോൺ നെക്സ്റ്റിന്റെ (Jio Phone Next) മാതൃകയിൽ ആഗോള തലത്തിൽ സ്മാർട്ട്ഫോൺ (Smartphone) ഇറക്കാൻ ഗൂഗിൾ (Google) ആലോചിക്കുന്നു. ഇപ്പോൾ റിലയൻസുമായി ബിസിനസ് പങ്കാളിത്തമുള്ള ഗൂഗിളിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് അന്തർദേശീയ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

ജിയോ ഫോൺ നെക്സ്റ്റിനെ ഇന്ത്യൻ വിപണിയിൽ നിന്ന് ആഗോള വിപണിയിലേക്ക് എത്തിക്കാനുള്ള ആലോചനകൾ നടക്കുന്നുണ്ടെന്ന് ഗൂഗിൾ ഇന്ത്യ കൺട്രി ഹെഡ് സഞ്ജയ് ഗുപ്ത പറഞ്ഞു. അടുത്ത് നാല് മുതൽ എട്ട് പാദവാർഷികങ്ങൾക്കുള്ളിൽ ഈ മാതൃകയെ അന്തർദേശീയ തലത്തിൽ അവതരിപ്പിക്കുന്നതിനാണ് ആലോചന. 2023 അവസാനത്തോടെ ജിയോ ഫോൺ മാതൃകയിൽ പുതിയ ഫോൺ ആഗോള തലത്തിൽ അവതരിപ്പിച്ചേക്കും.

15000 രൂപയ്ക്ക് സ്മാർട്ട്ഫോൺ വാങ്ങാൻ കഴിയാത്ത പാവപ്പെട്ടവർക്ക് ഇന്റർനെറ്റ് ലഭ്യമാകത്തക്ക വിധത്തിലാണ് ജിയോ-ഗൂഗിൾ പങ്കാളിത്തത്തിൽ ജിയോ ഫോൺ വന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ഗൂഗിൾ പ്രഖ്യാപിച്ച 10 ബില്യൺ ഇന്ത്യ ഡിജിറ്റൈസേഷൻ ഫണ്ടിൽ നിന്നുള്ള ആദ്യ നിക്ഷേപമായിരുന്നു ഇത്. എന്നാൽ ഗൂഗിളിന്റെ പദ്ധതികളെ കുറിച്ച് റിലയൻസ് ജിയോ ഏതെങ്കിലും പ്രതികരണം ഇതുവരെ നടത്തിയിട്ടില്ല.

Follow Us:
Download App:
  • android
  • ios