ആദായ നികുതി അപ്പലേറ്റ് ട്രിബ്യൂണലിന്റെ തീരുമാനത്തിൽ സന്തുഷ്ടരാണെന്നും ഇന്ത്യയിൽ എല്ലാ നികുതികളും അടിക്കുമെന്നു ഗൂഗിൾ. വിധി വന്നത് ഈ വിഷയത്തിൽ  

ദില്ലി: ഗൂഗിൾ അയർലണ്ടിലേക്കുള്ള ഗൂഗിൾ ഇന്ത്യയുടെ പേയ്‌മെന്റ് റോയൽറ്റി അല്ലാത്തതിനാൽ നികുതിക്ക് വിധേയമല്ലെന്ന് ആദായ നികുതി അപ്പലേറ്റ് ട്രിബ്യൂണൽ (ഐടിഎടി). 2007-08 സാമ്പത്തിക വർഷത്തിനും 2012-13 സാമ്പത്തിക വർഷത്തിനും ഇടയിൽ ടെക് ഭീമനായ ഗൂഗിൾ ഇന്ത്യ ഗൂഗിൾ അയർലണ്ടിലേക്ക് നടത്തിയ പേയ്‌മെന്റ് റോയൽറ്റിയാണെന്നും രാജ്യത്ത് നികുതി അടയ്‌ക്കണമെന്നും 2018 ൽ ഐടിഎടി ഉത്തരവിട്ടിരുന്നു. കർണാടക ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് ഈ വിഷയം വീണ്ടും പരിശോധിച്ച ശേഷം ഐടിഎടിയുടെ ബെംഗളൂരു ബെഞ്ച് വിധി പ്രഖ്യാപിച്ചു. 

ALSO READ : ദീപാവലി ബോണൻസ: എഫ്ഡി നിരക്കുകൾ കുത്തനെ ഉയർത്തി എസ്ബിഐ

ഐടിഎടിയുടെ 72 പേജുള്ള ഉത്തരവിൽ ഗൂഗിൾ ഇന്ത്യ ഗൂഗിൾ അയർലണ്ടിലേക്ക് അയക്കുന്ന പണമിടപാടുകൾ റോയൽറ്റിയായി കണക്കാക്കാനാവില്ലെന്ന് വിധിച്ചു. റോയൽറ്റിയും ബിസിനസ് ലാഭവും തമ്മിലുള്ള വ്യത്യാസം എന്തെന്നുള്ളതിൽ സ്ഥിരീകരണം വരുത്തുകയും അനുകൂലമായ വിധി പ്രഖ്യാപിക്കുകയും ചെയ്തതിൽ സന്തോഷമുണ്ടെന്ന് ഗൂഗിൾ വക്താവ് പറഞ്ഞു. ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും പ്രവരണം നടത്തുന്ന ഞങ്ങൾ എല്ലാ രാജ്യങ്ങളിലും നികുതി നിയമങ്ങൾ പാലിക്കുകയും എല്ലാ നികുതികളും അടയ്ക്കുകയും ചെയ്യുന്നു എന്ന് ഗൂഗിൾ വക്താവ് പറഞ്ഞു. 

ALSO READ: നിക്ഷേപങ്ങൾക്ക് വമ്പൻ പലിശ; "അമൃത് മഹോത്സവ് എഫ്ഡി" ഉത്സവകാല ഓഫറുമായി ഈ ബാങ്ക്

അതിനിടെ, കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) ഗൂഗിളിന് 1337.76 കോടി രൂപ പിഴ ചുമത്തിയിട്ടുണ്ട്. ആൻഡ്രോയ്ഡ് അധിഷ്ഠിതമായ മൊബൈലുകളെ വാണിജ്യ താൽപര്യത്തിന് അനുസരിച്ച് ഗൂഗിൾ ദുരുപയോഗം ചെയ്തുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പിഴ ചുമത്തിയത്. 2019ൽ നൽകിയ പരാതിയിൽ അന്വേഷണം പൂർത്തിയാക്കിയ ശേഷമാണ് സിസിഐ പിഴ ചുമത്തിയത്. മാത്രമല്ല, ഗൂഗിൾ സെർച്ച് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിൽ മൊബൈൽ ഫോൺ നിർമിക്കുന്ന കമ്പനികൾക്ക് ഇളവുകൾ നൽകരുതെന്നും കോംപിറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ഗൂഗിളിന് നിർദേശം നൽകിയിട്ടുണ്ട്.