Asianet News MalayalamAsianet News Malayalam

കോടീശ്വരനാകൻ അവസരം; സർക്കാർ പിന്തുണയുള്ള ഈ പദ്ധതിയെ അറിയാം

ജി.എസ്.ടി ബിൽ അപ്‌ലോഡ് ചെയ്യുന്നവര്‍ക്ക് 10,000 രൂപ മുതൽ ഒരു കോടി രൂപ വരെ ക്യാഷ് റിവാർഡുകൾ ആണ് ലഭിക്കുക

government backed scheme may turn you into a crorepati apk
Author
First Published Aug 31, 2023, 8:39 PM IST

ദില്ലി: ഉപഭോക്താക്കളെ കോടീശ്വരനാകാൻ അവസരം നൽകുന്ന പദ്ധതിയുമായി കേന്ദ്ര സർക്കാർ. സാധന സേവനങ്ങൾ വാങ്ങുമ്പോൾ ബില്ലുകൾ ചോദിച്ചു വാങ്ങാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെടുന്നു. ഇതിലൂടെ ജി എസ് ടി വെട്ടിപ്പുകൾ തടയുകയാണ് ലക്ഷ്യം. 'മേരാ ബിൽ മേരാ അധികാര്'  പദ്ധതിയിലൂടെ ജി.എസ്.ടി ബിൽ അപ്‌ലോഡ് ചെയ്യുന്നവര്‍ക്ക് 10,000 രൂപ മുതൽ ഒരു കോടി രൂപ വരെ ക്യാഷ് റിവാർഡുകൾ ആണ് ലഭിക്കുക. 

സെൻട്രൽ ബോർഡ് ഓഫ് ഇൻഡെറക്ട് ടാക്‌സസ് ആൻഡ് കസ്റ്റംസ് പ്രഖ്യാപിച്ചത് പ്രകാരം ആറ് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഈ പദ്ധതി സെപ്റ്റംബർ ഒന്നിന് ആരംഭിക്കും. ഹരിയാന, അസം, ഗുജറാത്ത് സംസ്ഥാനങ്ങളിലും ദാദ്ര & നഗർ ഹവേലി, ദാമൻ & ദിയു, പുതുച്ചേരി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലും സ്കീം ആരംഭിക്കും

മൊത്തക്കച്ചവടക്കാരോ ചില്ലറ വ്യാപാരികളോ ചരക്ക് സേവന നികുതി (ജിഎസ്ടി) പ്രകാരം രജിസ്റ്റർ ചെയ്ത് ഉപഭോക്താക്കൾക്ക് നൽകിയിട്ടുള്ള എല്ലാ ഇൻവോയ്സുകളും അപ്‌ലോഡ് ചെയ്യാം. പ്രതിമാസ, ത്രൈമാസ നറുക്കെടുപ്പിലെ വിജയികൾക്ക് 10,000 രൂപ മുതൽ ഒരു കോടി രൂപ വരെ ക്യാഷ് റിവാർഡുകൾ ലഭിക്കാനുള്ള അവസരമുണ്ട്.

നറുക്കെടുപ്പിൽ ഒരു ഇൻവോയ്‌സ് പരിഗണിക്കപ്പെടണമെങ്കിൽ, കുറഞ്ഞത് 200  രൂപയുടെയെങ്കിലും ബില്ലായിരിക്കണം അത്. സെപ്‌റ്റംബർ മുതൽ ഓരോ വ്യക്തിക്കും പ്രതിമാസം പരമാവധി 25 ഇൻവോയ്‌സുകൾ അപ്‌ലോഡ് ചെയ്യാൻ അവസരമുണ്ട്. അപ്‌ലോഡ് ചെയ്‌ത ഇൻവോയ്‌സിൽ വിൽപ്പനക്കാരന്റെ GSTIN, ഇൻവോയ്‌സ് നമ്പർ, അടച്ച തുക, നികുതി തുക എന്നിവ പോലുള്ള അവശ്യ വിശദാംശങ്ങൾ അടങ്ങിയിരിക്കണം.
 

Follow Us:
Download App:
  • android
  • ios