Asianet News MalayalamAsianet News Malayalam

ജിഎസ്ടി കൗൺസിൽ യോ​ഗം സെപ്റ്റംബർ 17 ന്: സംസ്ഥാന നഷ്ടപരിഹാരം, പെട്രോളിയത്തിന് ജിഎസ്‌ടി എന്നിവ ചർച്ചയായേക്കും

പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനെ കേരളം എതിർത്തേക്കും എന്നാണ് സൂചന. 

gst council meet at 17 Sep. 2021
Author
New Delhi, First Published Sep 14, 2021, 12:49 PM IST

ദില്ലി: 45-ാമത് ജിഎസ്ടി കൗൺസിൽ യോഗം സെപ്റ്റംബർ 17 ന് ലഖ്നൗവിൽ നടക്കുമെന്ന് സിഎൻബിസി-ടിവി 18 റിപ്പോർട്ട് ചെയ്യുന്നു. കൊറോണ വൈറസ് പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതിനുശേഷമുളള, നേരിട്ട് അം​ഗങ്ങൾ പങ്കെടുക്കുന്ന ജിഎസ്ടി കൗൺസിലിന്റെ  ആദ്യ കൂടിക്കാഴ്ചയാണിത്.

കൊവിഡ് രണ്ടാം തരംഗത്തിനിടയിൽ ജൂൺ 12 ന് നടന്ന കഴിഞ്ഞ ജിഎസ്ടി കൗൺസിൽ യോ​ഗം വീഡിയോ കോൺഫറൻസ് മുഖേനെയാണ് നടന്നത്. സംസ്ഥാനങ്ങൾക്കുളള ജിഎസ്‌ടി നഷ്ടപരിഹാരം യോ​ഗത്തിൽ മുഖ്യചർച്ചയാകുമെന്നാണ് റിപ്പോർട്ട്. പെട്രോൾ, ഡീസൽ എന്നിവയെ ജിഎസ്ടിയുടെ പരിധിയിലാക്കുന്നതും കൗൺസിൽ പരി​ഗണിക്കുമെന്നാണ് റിപ്പോർട്ട്. 

പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനെ കേരളം എതിർത്തേക്കും. ഏവിയേഷന്‍ ഫ്യുവലിന്റെ വാറ്റ് നികുതി നാല് ശതമാനമാക്കി കുറക്കണമെന്ന് ആവശ്യപ്പെട്ട് വ്യോമയാനമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതും യോ​ഗത്തിൽ ചർച്ചയാകുമെന്നാണ് റിപ്പോർട്ടുകൾ.  

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios