റിട്ടയർമെന്റ് കഴിഞ്ഞാലും ക്രെഡിറ്റ് സ്കോർ കുറയ്ക്കരുത്, കാരണം ഇതാണ്
റിട്ടയർമെൻ്റിന് ശേഷവും നല്ല ക്രെഡിറ്റ് സ്കോർ നിലനിർത്തേണ്ടതിൻ്റെ പ്രാധാന്യം എന്തൊക്കെയാണെന്ന് പരിശോധിക്കാം
ക്രെഡിറ്റ് സ്കോറിനെ കുറിച്ച് ഇന്ന് ഏല്ലാവർക്കും നല്ല ധാരണയുണ്ട്. വായ്പയെടുക്കാൻ നേരത്ത് വില്ലനായി തോന്നുന്ന ക്രെഡിറ്റ് സ്കോർ നന്നായി തന്നെ നിലനിർത്താൻ എല്ലാവരും ശ്രദ്ധിക്കാറുണ്ട്. ക്രെഡിറ്റ് സ്കോർ കുറഞ്ഞാൽ വായ്പകൾ കിട്ടാൻ തടസങ്ങൾ നിരവധിയാണെന്ന് ഭൂരിഭാഗം പേർക്കുമറിയാം. ക്രെഡിറ്റ് ബ്യൂറോകൾ നിശ്ചയിക്കുന്ന 300 മുതൽ 900 വരെയുള്ള സ്‌കോറുകൾ വായ്പകളുടെ ഭാവി തന്നെ തീരുമാനിക്കുന്നു. 750-ൽ കൂടുതൽ ഉള്ള ക്രെഡിറ്റ് സ്കോർ മികച്ചതും 00 മുതൽ 750 വരെ ശരാശരിയും 599-ന് താഴെയുള്ളത് മോശമായും കണക്കാക്കുന്നു. റിട്ടയർമെൻ്റിന് ശേഷവും നല്ല ക്രെഡിറ്റ് സ്കോർ നിലനിർത്തേണ്ടതിൻ്റെ പ്രാധാന്യം എന്തൊക്കെയാണെന്ന് പരിശോധിക്കാം
പുതിയ വീട് അല്ലെങ്കിൽ പഴയ വീട് നവീകരിക്കുന്നത്
വിരമിച്ച് കഴിഞ്ഞാലും രു പുതിയ വീട് വാങ്ങാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. അല്ലെങ്കിൽ പഴയ വീട് പുതുക്കി പണിയേണ്ടി വന്നേക്കാം. ഒരു നല്ല ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ അനുകൂലമായ നിബന്ധനകളോടെ ബാങ്ക് വായ്പ ലഭിക്കും.
മെഡിക്കൽ എമർജൻസി
.
വാർദ്ധക്യത്തിൽ, അടിയന്തിര വൈദ്യസഹായം പലപ്പോഴും ആവശ്യമായി വന്നേക്കാം. ആശുപത്രിവാസവും മരുന്നുകളുടെ ചെലവുകളും ഒരാളുടെ സമ്പാദ്യം തീർത്തേക്കാം. ഇത്തരം സാഹചര്യങ്ങളിൽ ഉയർന്ന ക്രെഡിറ്റ് സ്‌കോറുകൾ ഉള്ളവർക്ക് ഒരു പേഴ്‌സണൽ ലോൺ ലഭിക്കാൻ എളുപ്പമായിരിക്കും
ക്രെഡിറ്റ് കാർഡ് ആനുകൂല്യങ്ങൾ
കൃത്യമായി വരുമാനം ഇല്ലാത്തപ്പോൾ, പണത്തിനു ആവശ്യം വരുമ്പോൾ ക്രെഡിറ്റ് കാർഡുകൾ സഹായകമാകും മുൻഗണനകളെ അടിസ്ഥാനമാക്കി പരമാവധി ഓഫറുകളുള്ള മികച്ച കാർഡുകൾ നേടാൻ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ നിങ്ങളെ സഹായിക്കുന്നു.
വ്യവസായം ആരംഭിക്കാൻ
വിരമിച്ചത്തിന് ശേഷം ചില ആളുകൾ സ്വന്തം ബിസിനസ്സ് ആരംഭിക്കാൻ ആഗ്രഹിക്കും, അതിന് അവർക്ക് പണം ആവശ്യമാണ്. ഒരു ബാങ്ക് ലോണിന് അപേക്ഷിക്കുന്നതിന് നല്ല ക്രെഡിറ്റ് സ്കോർ ഉണ്ടായിരിക്കുന്നതാണ് ഉചിതം.