ഖനന രംഗത്ത് 19.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 

മുംബൈ: ഇന്ത്യയുടെ വ്യാവസായിക ഉല്‍പ്പാദനം ജൂലൈയില്‍ 11.5 ശതമാനം ഉയര്‍ന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വീ്‌ണ്ടെടുക്കലിന്റെ സൂചനയായാണ് സാമ്പത്തിക വിദഗ്ധര്‍ ഇതിനെ ചൂണ്ടിക്കാണിക്കുന്നത്.

ഖനനം, ഊര്‍ജം, നിര്‍മിതോല്‍പ്പാദനം തുടങ്ങിയ മേഖലകളിലെ മികച്ച മുന്നേറ്റമാണ് വ്യാവസായിക ഉല്‍പ്പാദന സൂചികയിലെ നേട്ടത്തിന് കാരണം. ഖനന രംഗത്ത് 19.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഊര്‍ജ മേഖലയിലെ നേട്ടം 11.1 ശതമാനമാണ്. എന്നാല്‍, രാജ്യത്തെ ഉല്‍പ്പാദന തോത് ഇപ്പോഴും കൊവിഡിന് മുന്‍പുളള കാലഘട്ടത്തെ അപേക്ഷിച്ച് കുറവാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona