Asianet News MalayalamAsianet News Malayalam

രാജ്യത്തിന്റെ കയറ്റുമതി രം​ഗത്ത് മുന്നേറ്റം: ഓ​ഗസ്റ്റിലെ വ്യാപാരക്കമ്മി ഉയർന്നു

2021 ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ ഇറക്കുമതി 219.63 ബില്യൺ യുഎസ് ഡോളറാണ്.

import export report Aug. 2021
Author
New Delhi, First Published Sep 14, 2021, 7:39 PM IST

ദില്ലി: ഇന്ത്യയുടെ കയറ്റുമതി 45.76 ശതമാനം ഉയർന്ന് ഓഗസ്റ്റിൽ 33.28 ബില്യൺ ഡോളറിലെത്തി. കഴിഞ്ഞ വർഷം ഇതേ മാസം ഇത് 22.83 ബില്യൺ ഡോളറായിരുന്നു.

ഈ മാസത്തെ ഇറക്കുമതി 51.72 ശതമാനം ഉയർന്ന് 47.09 ബില്യൺ ഡോളറിലെത്തി. ഓഗസ്റ്റിലെ വ്യാപാരക്കമ്മി 13.81 ബില്യൺ യുഎസ് ഡോളറായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ മാസം ഇത് 8.2 ബില്യൺ ഡോളറായിരുന്നു.

2021 ഏപ്രിൽ-ഓഗസ്റ്റ് കാലയളവിലെ കയറ്റുമതിയുടെ മൊത്തം മൂല്യം 67.33 ശതമാനം ഉയർന്ന് 164.10 ബില്യൺ ഡോളറിലെത്തി. കഴിഞ്ഞ വർഷം സമാന കാലയളവിൽ ഇത് 98.06 ബില്യൺ ഡോളറായിരുന്നു.

2021 ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ ഇറക്കുമതി 219.63 ബില്യൺ യുഎസ് ഡോളറാണ്. പോയ വർഷം ഇത് 121.42 ബില്യൺ യുഎസ് ഡോളറായിരുന്നു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios