Asianet News MalayalamAsianet News Malayalam

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; ഈ 5 തെറ്റുകൾ ഒഴിവാക്കിയില്ലെങ്കിൽ 'പണികിട്ടും'

ചെറിയ വീഴ്ച പോലും നിങ്ങൾക്ക് ആദായ നികുതി നോട്ടീസ് ലഭിക്കാൻ ഇടയാക്കിയേക്കും.  അതിനാൽ, ആദായനികുതി ശരിയായി ഫയൽ ചെയ്യണം, ഈ അഞ്ച് തെറ്റുകൾ ഒഴിവാക്കാൻ ശ്രമിക്കുക.  

Income Tax return filing Avoid these 5 mistakes apk
Author
First Published Jun 6, 2023, 6:29 PM IST

ദായ നികുതി ഫയൽ ചെയ്യുന്നതിനുള്ള സമയമാണ് ഇത്. ഇന്ത്യയിലെ ഒരു പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട ബാധ്യതകളിൽ ഒന്നാണ് ഇത്. ശരിയായി ചെയ്തില്ലെങ്കിൽ ഒരു പക്ഷെ വലിയ നഷ്ടങ്ങൾ ഉണ്ടാക്കിയേക്കും. അതിനാൽ, ആദായനികുതി ശരിയായി ഫയൽ ചെയ്യണം, അല്ലാത്തപക്ഷം നികുതിദായകർക്ക് ആദായനികുതി വകുപ്പിൽ നിന്നും നോട്ടീസ് ലഭിച്ചേക്കാം. ആദായ നികുതി ഫയൽ ചെയ്യുമ്പോൾ ഈ അഞ്ച് തെറ്റുകൾ ഒഴിവാക്കാൻ ശ്രമിക്കുക. 


നിങ്ങൾ മക്കൾക്ക് വേണ്ടിയാണ് നിക്ഷേപിച്ചതെങ്കിൽ, ആദായനികുതി ഫയൽ ചെയ്യുമ്പോൾ ആദായനികുതി വകുപ്പിനെ ഇത് അറിയിക്കണം. കാരണം, നിങ്ങളുടെ കുട്ടികളുടെ അക്കൗണ്ടിൽ നിക്ഷേപിച്ചതിന് പലിശ ലഭിക്കുന്നുണ്ടെങ്കിൽ, അത് നിങ്ങളുടെ വരുമാനമായി കാണിക്കേണ്ടിവരും.

നിങ്ങളുടെ പിപിഎഫ് അക്കൗണ്ടിൽ നിങ്ങൾ പലിശ നേടിയിട്ടുണ്ടെങ്കിൽ, അതിന് നികുതിയൊന്നും നൽകേണ്ടതില്ല. എന്നിരുന്നാലും, നിങ്ങളുടെ ഐടിആർ ഫോമിൽ അതിനെക്കുറിച്ച് പ്രതിപാദിക്കണം. അതിനാൽ ഇത് ആദായ നികുതി വകുപ്പിനെ അറിയിക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള ആദായ നികുതി നൽകുന്നതിന് പ്രത്യേക ഇടമുണ്ട്.

സേവിംഗ്‌സ് അക്കൗണ്ടുകളുടെ വരുമാനം അവരുടെ ഐടിആർ ഫോമുകളിൽ പരാമർശിക്കാൻ വളരെ നിസ്സാരമാണെന്ന് പലപ്പോഴും ആളുകൾ കരുതുന്നു. എന്നിരുന്നാലും, ചെറിയ വരുമാനം പോലും വെളിപ്പെടുത്തേണ്ടത് അനിവാര്യമാണ്. ചെറിയ വീഴ്ച പോലും നിങ്ങൾക്ക് ആദായ നികുതി നോട്ടീസ് ലഭിക്കാൻ ഇടയാക്കിയേക്കും. 

നിങ്ങൾ നേരിട്ടുള്ള ഇക്വിറ്റി ഹോൾഡിംഗ്‌സ് വഴിയോ ഹൗസ് പ്രോപ്പർട്ടിയുടെ വിദേശ ഫണ്ടുകൾ വഴിയോ വിദേശത്ത് നിക്ഷേപിക്കുകയാണെങ്കിൽ, നിങ്ങൾ ഇവ നിങ്ങളുടെ ഫോമിൽ പ്രഖ്യാപിക്കണം. ഈ ഹോൾഡിംഗുകളിൽ നിന്നുള്ള വരുമാനത്തിന്റെ വിശദാംശങ്ങൾ നിങ്ങൾ നൽകേണ്ടതുണ്ട്.

സമ്പാദിച്ച പലിശയെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കണം. ഇത് പലിശയേക്കാൾ പലിശയുടെ വരുമാനമാണ്. ഏതെങ്കിലും പ്ലാനിന്റെ കാലാവധി പൂർത്തിയാകുമ്പോൾ ഇത്തരത്തിലുള്ള വരുമാനം ക്രെഡിറ്റ് ചെയ്യപ്പെടും. അത്തരം വരുമാനത്തിന് നികുതി നൽകപ്പെടാം, അതിനാൽ ഐടിആർ ഫോമിൽ പ്രഖ്യാപിക്കണം

Follow Us:
Download App:
  • android
  • ios