ദില്ലി: ഇന്തോനേഷ്യയിൽ നിന്ന് ശുദ്ധീകരിച്ച പത്ത് ലക്ഷം ടൺ പാമോയിൽ ഇറക്കുമതിക്ക് ഇന്ത്യ ലൈസൻസ് നൽകി. കഴിഞ്ഞ മാസം മലേഷ്യയിൽ നിന്നുള്ള ഇറക്കുമതിക്ക് ഇന്ത്യ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അതേസമയം, പാമോയിൽ ഇറക്കുമതിയിൽ ഇത്ര വേഗം ഇന്ത്യ തീരുമാനമെടുക്കുമെന്ന് ലോകരാഷ്ട്രങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല.

ജനുവരി എട്ടിനാണ് പാമോയിൽ ഇറക്കുമതിക്ക് ഇന്ത്യ നിയന്ത്രണം കൊണ്ടുവന്നത്. ലോകത്ത് ഏറ്റവുമധികം പാമോയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യമായിരുന്നു ഇന്ത്യ. മലേഷ്യയായിരുന്നു ഇന്ത്യയുടെ പ്രധാന പാമോയിൽ ദാതാക്കൾ. എന്നാൽ, കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനും രാജ്യത്ത് പൗരത്വ നിയമത്തിൽ ഭേദഗതി കൊണ്ടുവന്നതിനുമെതിരെയുള്ള മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദിന്റെ പ്രസ്താവന അവർക്ക് തിരിച്ചടിയായി. ഇതോടെ, ഇന്ത്യയുടെ രോഷം തണുപ്പിക്കാൻ ഇന്ത്യയിൽ നിന്നുള്ള പഞ്ചസാര കയറ്റുമതി വർധിപ്പിക്കാന്‍ മലേഷ്യ പദ്ധതിയിടുകയായിരുന്നു.

Read More: ഇന്ത്യയുടെ ദേഷ്യം തണുപ്പിക്കാന്‍ 'പഞ്ചസാര പ്രയോഗവുമായി' മലേഷ്യ; പ്രതികരിക്കാതെ ഇന്ത്യ

എന്നാൽ, മലേഷ്യയിൽ നിന്നുള്ള കൂടുതൽ ഉൽപ്പന്നങ്ങൾക്ക് നിയന്ത്രണം കൊണ്ടുവന്ന് കേന്ദ്രസർക്കാർ ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കുകയായിരുന്നു. അതേസമയം ഇന്ത്യയിലെ ഭക്ഷ്യ എണ്ണ സംസ്കരണ കമ്പനികൾ പാമോയിലിന്റെ ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ദീർഘകാലമായി ആവശ്യപ്പെടുന്നുണ്ടായിരുന്നു. കേന്ദ്രസർക്കാരിന്റെ പുതിയ നീക്കം അവരെ ഞെട്ടിച്ചു. സർക്കാർ പാമോയിൽ ഇറക്കുമതിക്ക് ഏർപ്പെടുത്തിയ നിയന്ത്രണം പെട്ടെന്ന് പിൻവലിക്കില്ലെന്നാണ് ഇന്ത്യൻ കമ്പനികളും കരുതിയിരുന്നത്.

Read More: ഇന്ത്യ മലേഷ്യയ്ക്ക് കൊടുത്ത 'പണി'; നേട്ടമായത് അദാനിക്കും പതഞ്ജലിക്കും !