പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും റഷ്യന്‍ പ്രസിഡന്റ് പുടിന്റെയും നേതൃത്വത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ നിരന്തരമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ജയശങ്കര്‍ പറഞ്ഞു.
അമേരിക്കയുടെ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയും റഷ്യയും തമ്മിലുള്ള വാര്‍ഷിക വ്യാപാരം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 50 ശതമാനം വര്‍ദ്ധിപ്പിച്ച് 10,000 കോടി ഡോളറിലെത്തിക്കാന്‍ (ഏകദേശം 8.3 ലക്ഷം കോടി) ശ്രമം . ഇരു രാജ്യങ്ങളും അമേരിക്കയുടെ വര്‍ദ്ധിച്ചുവരുന്ന വ്യാപാര സമ്മര്‍ദ്ദങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍, വ്യാപാര ഉടമ്പടികള്‍ എളുപ്പത്തിലാക്കുകയും തടസ്സങ്ങള്‍ നീക്കം ചെയ്യുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് ലക്ഷ്യമിടുന്നതായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു. റഷ്യന്‍ സന്ദര്‍ശനത്തിനിടെ മോസ്‌കോയില്‍ നടന്ന ഇന്ത്യാ-റഷ്യ ബിസിനസ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു ജയശങ്കര്‍. വര്‍ദ്ധിച്ചുവരുന്ന ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയില്‍, വിശ്വസിക്കാവുന്നതും സ്ഥിരതയുള്ളതുമായ പങ്കാളികള്‍ക്ക് പ്രാധാന്യം നല്‍കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്കയുടെ വ്യാപാര നയങ്ങളെ നേരിട്ട് പരാമര്‍ശിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രസ്താവന. റഷ്യയുടെ രണ്ടാമത്തെയും വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. ഇന്ത്യയുടെ നാലാമത്തെ ഏറ്റവും വലിയ വ്യാപാരപങ്കാളിയാണ് റഷ്യ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും റഷ്യന്‍ പ്രസിഡന്റ് പുടിന്റെയും നേതൃത്വത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ നിരന്തരമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ജയശങ്കര്‍ പറഞ്ഞു. പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നതിനുള്ള സാധ്യതകള്‍ക്ക് ജയശങ്കറിന്റെ ഈ മൂന്ന് ദിവസത്തെ സന്ദര്‍ശനം വഴിതുറക്കുമെന്നും പ്രതീക്ഷിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയെ വിമര്‍ശിച്ചിരുന്നു. മാത്രമല്ല, ഇന്ത്യയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് 25% താരിഫ് ഏര്‍പ്പെടുത്തുകയും, ഓഗസ്റ്റ് 27-ന് ഇത് 50% ആയി വര്‍ദ്ധിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് അമേരിക്കയില്‍ നിന്നുള്ള സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് ഇന്ത്യ മറ്റു രാജ്യങ്ങളുമായി ബന്ധം ദൃഢമാക്കുന്നത്.
അമേരിക്കയുടെ താരിഫ് ഭീഷണികളെത്തുടര്‍ന്ന് ഇന്ത്യ ചൈനയുമായും ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അവസാനം ചൈന സന്ദര്‍ശിക്കുമെന്നും, പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തുമെന്നും പ്രതീക്ഷിക്കുന്നു. ഏഴ് വര്‍ഷത്തിനിടയിലെ അദ്ദേഹത്തിന്റെ ആദ്യ ചൈന സന്ദര്‍ശനമാണിത്. ഉയര്‍ന്ന വിലക്കിഴിവ് ലഭിക്കുന്നതിനാല്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് രാജ്യത്തെ വിലക്കയറ്റം നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

