Asianet News MalayalamAsianet News Malayalam

ഇന്ത്യയിലേക്കുള്ള റഷ്യയുടെ കപ്പലോട്ടം തുടരുന്നു; കയറ്റുമതിയിൽ ഇടിവ്

സൂര്യകാന്തി എണ്ണ, വളങ്ങൾ, വെള്ളി, അച്ചടിച്ച പുസ്തകങ്ങൾ, മല്ലി വിത്തുകൾ, ഫർണിച്ചർ, കൽക്കരി തുടങ്ങി റഷ്യയിൽ നിന്നുള്ള കയറ്റുമതി കുത്തനെ കൂടി

India s non oil imports from Russia have surged
Author
First Published Sep 24, 2022, 3:36 PM IST

ദില്ലി: റഷ്യയിൽ നിന്നും രാജ്യത്തേക്കുള്ള എണ്ണ ഇതര ഇറക്കുമതിയിൽ വൻ വർദ്ധന. ഉക്രൈൻ അധിനിവേശത്തിന്റെ പേരിൽ പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് കടുത്ത ഉപരോധമാണ് റഷ്യ നേരിടുന്നത്. എന്നാൽ അമേരിക്കയടക്കമുള്ള വികസിത രാജ്യങ്ങൾ വിലക്കിയിട്ടും ഇന്ത്യ റഷ്യയിൽ നിന്നും ഇറക്കുമതി തുടർന്നു. സൗദിയെ മറികടന്ന് ഇന്ത്യയിലെ ക്രൂഡ് ഓയിൽ ഇറക്കുമതിക്കാരിൽ രണ്ടാം സ്ഥാനം പോലും ഈ അടുത്തിടെ നേടിയിരുന്നു. 

Read Also: പഠിത്തം അവസാനിപ്പിച്ച് സ്റ്റാർട്ടപ്പിലേക്ക്; 1,000 കോടി ക്ലബ്ബിൽ ഇടം പിടിച്ച് ഈ കൗമാരക്കാർ

സൂര്യകാന്തി എണ്ണ, വളങ്ങൾ, വെള്ളി, അച്ചടിച്ച പുസ്തകങ്ങൾ, മല്ലി വിത്തുകൾ, ഫർണിച്ചർ ഇനങ്ങൾ തുടങ്ങിയ ഇനങ്ങളുടെ മൊത്തം ഇറക്കുമതി ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കാലയളവിൽ 61 ശതമാനം ഉയർന്ന് 2.1 ബില്യൺ ഡോളറായി. മുൻവർഷം ഇത് 1.3 ബില്യൺ ഡോളർ ആയിരുന്നു. എണ്ണ ഇതര സാധനങ്ങളുടെ ഇറക്കുമതി കൂടിയെങ്കിലും ഇന്ത്യ-റഷ്യ ഉഭയകക്ഷി വ്യാപാരത്തിൽ ക്രൂഡ് ആധിപത്യം തുടരുന്നു എന്ന് തന്നെ പറയാം. അതായത് ഇന്ത്യയുടെ മൊത്തം ഇറക്കുമതിയുടെ 85 ശതമാനം ആണിത്. 

അതേസമയം, ഏപ്രിൽ-ജൂലൈ കാലയളവിൽ റഷ്യയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 30 ശതമാനം ചുരുങ്ങി.  ഇക്കാലയളവിൽ റഷ്യയിലേക്കുള്ള കയറ്റുമതി 714 മില്യൺ ഡോളറാണ്.  മോസ്കോയിലേക്കുള്ള തേയില കയറ്റുമതി ഏപ്രിൽ-ജൂലൈ കാലയളവിൽ ഒരു ശതമാനം ഇടിഞ്ഞു.  ലോജിസ്റ്റിക്‌സിലെ വെല്ലുവിളികളും പേയ്‌മെന്റ്, ബാങ്കിംഗ് പ്രശ്‌നങ്ങളും കാരണം റഷ്യയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി കുറഞ്ഞുവെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്‌സ്‌പോർട്ട് ഓർഗനൈസേഷൻസ് (എഫ്‌ഐഇഒ) ഡയറക്ടർ ജനറലും ചീഫ് എക്‌സിക്യൂട്ടീവുമായ അജയ് സഹായ് പറഞ്ഞു

Read Also:  ഇൻഫോസിസിനെയും വിപ്രോയെയും തള്ളി കേന്ദ്രം; മൂൺലൈറ്റിംഗ് തെറ്റല്ല

യുദ്ധം മൂലം ഉക്രെയ്നിൽ നിന്നുള്ള സൂര്യകാന്തി എണ്ണ വിതരണം തടസ്സപ്പെട്ടതോടെയാണ്  ഇന്ത്യ റഷ്യയിലേക്ക് നീങ്ങിയത്. ഏപ്രിൽ-ജൂലൈ കാലയളവിൽ 276 മില്യൺ ഡോളർ മൂല്യമുള്ള സൂര്യകാന്തി എണ്ണ ഇറക്കുമതി ചെയ്തു. കഴിഞ്ഞ വര്ഷം ഇത് 129 മില്യൺ ഡോളർ ആയിരുന്നു. വെള്ളി ഇറക്കുമതി 60 മില്യൺ ഡോളറാണ്. കടുത്ത ഫോസിൽ ഇന്ധന ക്ഷാമം ഉണ്ടായതോടെ ഇന്ത്യ റഷ്യയിൽ നിന്നും 1.05 ബില്യൺ ഡോളർ മൂല്യമുള്ള കൽക്കരി ഇറക്കുമതി ചെയ്തു. കഴിഞ്ഞ വർഷം ഇത് 196 മില്യൺ ഡോളറിൽ നിന്നും അഞ്ചിരട്ടി വർദ്ധനയാണ് ഉണ്ടായത്. കൂടാതെ രാസവള ഇറക്കുമതി കഴിഞ്ഞ വർഷത്തെ 150 മില്യൺ ഡോളറിൽ നിന്ന് ആറ് മടങ്ങ് ഉയർന്ന് 1.03 ബില്യൺ ഡോളറായി. ആദ്യ പാദത്തിൽ റഷ്യയിൽ നിന്ന് ഇന്ത്യ 774,000 ടൺ വളം ഇറക്കുമതി ചെയ്തതായി രാസവളം മന്ത്രി മൻസുഖ് മാണ്ഡവിയ കഴിഞ്ഞ മാസം അറിയിച്ചു. 

Follow Us:
Download App:
  • android
  • ios