Asianet News MalayalamAsianet News Malayalam

'ചൈനയോട് നോ പറഞ്ഞ് ഇന്ത്യ'; ഇറക്കുമതിയിൽ വമ്പൻ ഇടിവ്

ലാപ്ടോപ്പ് മുതൽ യൂറിയ വരെ.. ചൈനയിൽ നിന്നുമുള്ള ഇറക്കുമതി കുറച്ച് ഇന്ത്യ. ചൈനീസ് ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ ഇറക്കുമതിയിൽ വമ്പൻ ഇടിവാണ് ഉണ്ടായത് 
 

Indias imports from China fell in November
Author
First Published Jan 11, 2023, 12:35 PM IST

ദില്ലി: ചൈനയിൽ നിന്നും ഇന്ത്യയിലേക്കുള്ള ഇറക്കുമതിയിൽ ഇടിവ്. 2021 നവംബറിനെ അപേക്ഷിച്ച് 2022 നവംബറിൽ രാജ്യത്തേക്കുള്ള ഇറക്കുമതി 5.42 ശതമാനം കുറഞ്ഞു. ഡിപ്പാർട്ട്‌മെന്റ് ഓഫ് കൊമേഴ്‌സ് പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് ചൈനയിൽ നിന്നുള്ള ഇറക്കുമതി 2021 നവംബറിൽ  8.08 ബില്യൺ ഡോളറായിരുന്നു. എന്നാൽ ഇത് 2022 നവംബറിൽ 7.65 ബില്യൺ ഡോളറായി കുറഞ്ഞു, 

ഇലക്ട്രോണിക് ചരക്കുകളാണ് ചൈനയിൽ നിന്നും കൂടുതലായി ഇന്ത്യയിൽ എത്താറുണ്ടായിരുന്നത്. ഇതിൽ തന്നെയാണ് കുറവ് വന്നിരിക്കുന്നതും. പേഴ്‌സണൽ കമ്പ്യൂട്ടറുകൾ, യൂറിയ, ഡയമോണിയം ഫോസ്ഫേറ്റ് എന്നിവയാണ് ഇടിവ് രേഖപ്പെടുത്തിയ പ്രധാന ഇനങ്ങളിൽ ചിലത്.

2022-23 സാമ്പത്തിക വർഷത്തിൽ ഇത് തുടർച്ചയായ രണ്ടാം മാസമാണ് ചൈനയിൽ നിന്നുള്ള ഇറക്കുമതി കുറയുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ചൈനയിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി 8.70 ബില്യൺ ഡോളറിൽ നിന്ന് 7.85 ബില്യൺ ഡോളറായി കുറഞ്ഞിരുന്നു.

മാത്രമല്ല, ആഗോള ഡിമാൻഡ് ദുർബലമായതിനാൽ ചൈനയുടെ ഒക്ടോബറിലെ കയറ്റുമതി 0.3 ശതമാനം കുറഞ്ഞിട്ടുണ്ട്, പകർച്ചവ്യാധിയെ തുടർന്നുള്ള നിയന്ത്രണങ്ങൾ ഉപഭോക്തൃ ചെലവുകളെ ദോഷകരമായി ബാധിച്ചതിനാൽ ഇറക്കുമതി 0.7 ശതമാനം കുറഞ്ഞതായാണ് റിപ്പോർട്ട്. അതേസമയം, ഒക്ടോബറിൽ, ചൈനയുടെ ആഗോള വ്യാപാര മിച്ചം ഒരു വർഷം മുമ്പുള്ളതിനേക്കാൾ 26.9 ശതമാനം വർദ്ധിച്ച് 84.7 ബില്യൺ ഡോളറായി.

യുണൈറ്റഡ് സ്റ്റേറ്റ്സിലേക്കുള്ള കയറ്റുമതി സെപ്റ്റംബറിൽ ഒരു വർഷം മുമ്പുള്ളതിൽ നിന്ന് 11.6% ശതമാനം ചുരുങ്ങി 50.8 ബില്യൺ ഡോളറായി, അമേരിക്കൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി 4.6 ശതമാനം കുറഞ്ഞ് 14.7 ബില്യൺ ഡോളറായി. 

യൂറോപ്യൻ യൂണിയനിലേക്കുള്ള കയറ്റുമതി 23.9 ശതമാനം ഇടിഞ്ഞ് 47 ബില്യൺ ഡോളറിലെത്തി, യൂറോപ്യൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി 40.9 ശതമാനം ഇടിഞ്ഞ് 23.8 ബില്യൺ ഡോളറിലെത്തി. യൂറോപ്യൻ യൂണിയനുമായുള്ള ചൈനയുടെ വ്യാപാര മിച്ചം ഒരു വർഷം മുമ്പുള്ളതിൽ നിന്ന് 8 ശതമാനം വർദ്ധിച്ച് 23.2 ബില്യൺ ഡോളറായി.

ഒക്‌ടോബർ ആദ്യം ആരംഭിച്ച കൊവിഡ് കേസുകളുടെ വർദ്ധനവ് കാരണം ലോകബാങ്ക് കഴിഞ്ഞ വർഷം ചൈനയുടെ സാമ്പത്തിക വളർച്ച പ്രവചനം 2.2 ശതമാനമായി കുറച്ചു.
 

Follow Us:
Download App:
  • android
  • ios