Asianet News MalayalamAsianet News Malayalam

'സ്വർണത്തിൽ തീർത്ത ശംഖും ആമയും' തിരുപ്പതി ക്ഷേത്രത്തിൽ സമർപ്പിച്ച് ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തി

ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയും ഭാര്യ സുധ മൂർത്തിയും തിരുപ്പതി ബാലാജി ക്ഷേത്രത്തിൽ രണ്ട് കിലോ സ്വർണമാണ് നൽകിയതെന്നാണ് റിപ്പോർട്ട്. കൂടാതെ സ്വർണ്ണ അഭിഷേക ശങ്കം (പൂജാപാത്രം) നല്‍കിയിട്ടുണ്ട്

Infosys founder Narayana Murthy donate gold conch, tortoise idol to Tirupati APK
Author
First Published Jul 18, 2023, 2:40 PM IST

ചെന്നൈ: ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയും ഭാര്യ സുധ മൂർത്തിയും തിരുപ്പതി ബാലാജി ക്ഷേത്രത്തിൽ സ്വർണ്ണ ശംഖും സ്വർണ്ണ ആമയുടെ വിഗ്രഹവും സമർപ്പിച്ചു. 2 കിലോഗ്രാം സ്വർണമാണ് നൽകിയതെന്നാണ് റിപ്പോർട്ട്. കൂടാതെ തിരുമലയിലെ ശ്രീ വരു ക്ഷേത്രത്തിന് സ്വർണ്ണ അഭിഷേക ശങ്കം (പൂജാപാത്രം) ഇരുവരും നൽകി. തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി)  ഇഒ ധർമ റെഡ്ഡിക്ക് ഇരുവരും പൂജാപാത്രം കൈമാറി. മുൻ ടിടിഡി ട്രസ്റ്റ് ബോർഡ് അംഗവും ഇൻഫോസിസ് ഫൗണ്ടേഷൻ മുൻ ചെയർപേഴ്സണുമായിരുന്നു സുധ മൂർത്തി. 

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പേരുകേട്ട ദമ്പതികൾ വാർത്തകളിൽ നിറയാറുണ്ട്. 2021ൽ ഇൻഫോസിസ് ഫൗണ്ടേഷന്റെ ചെയർപേഴ്‌സൺ സുധ മൂർത്തി കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 100 കോടിയിലധികം രൂപ സംഭാവന ചെയ്തിരുന്നു. 

ALSO READ: 'പ്രശസ്തി തകർക്കാനുള്ള ദുരുദ്ദേശ്യപരമായ ശ്രമം': ഹിൻഡൻബർഗ് റിപ്പോർട്ടിനെതിരെ ഗൗതം അദാനി

'എന്റെ പ്രാഥമിക ലക്ഷ്യം ഒരിക്കലും സമ്പത്ത് ഉയർത്തുകയായിരുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം പണത്തിന് കാര്യമായ പ്രാധാന്യമില്ല. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വ്യക്തികളെ ഉയർത്താൻ കഴിയും, ഇതിന് സംരംഭകത്വം ഒരു പ്രധാന പങ്ക് വഹിക്കുന്നു. സംരംഭകത്വത്തിന്റെ മൂല്യവുമായി താരതമ്യപ്പെടുത്തുമ്പോൾ പണത്തിന് താരതമ്യേന ചെറിയ പ്രാധാന്യമേയുള്ളൂ' ബംഗളൂരുവിലെ സ്റ്റാർട്ടപ്പ് കോൺക്ലേവിൽ നാരായണ മൂർത്തി പറഞ്ഞിരുന്നു. 

1981-ൽ നാരായണമൂർത്തിക്ക് നൽകിയ 10,000 രൂപ വായ്പയിൽ നിന്നാണ് നിലവിൽ 80 ബില്യൺ ഡോളറിന്റെ വിപണി മൂലധനമുള്ള ഇൻഫോസിസിന് ഉണ്ടായതെന്ന് സുധ മൂർത്തി മുമ്പ് വെളിപ്പെടുത്തിയിരുന്നു  ഭർത്താവ് അറിയാതെ വർഷങ്ങളായി താൻ സ്വരൂപിച്ച തന്റെ സ്വകാര്യ ഫണ്ടിൽ നിന്നാണ് ഈ തുക ഉണ്ടായതെന്ന് സുധ  മൂർത്തി അന്ന് വെളിപ്പെടുത്തി. 

ALSO READ:കനത്ത കടബാധ്യത, പരസ്യവരുമാനത്തിന്റെ 50 ശതമാനം നഷ്ടമായെന്ന് സമ്മതിച്ച് ഇലോൺ മസ്‌ക്

"ഞാൻ വിവാഹിതയായപ്പോൾ, അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമായി എപ്പോഴും കുറച്ച് പണം മാറ്റിവെക്കാൻ അമ്മ എന്നെ ഉപദേശിച്ചു, വസ്ത്രങ്ങളോ ആഭരണങ്ങളോ വാങ്ങാൻ ഉപയോഗിക്കരുത്," ഇങ്ങനെ സ്വരുക്കൂട്ടിയ പണമായിരുന്നു അതെന്നും സുധ  മൂർത്തി പറഞ്ഞിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios