Asianet News MalayalamAsianet News Malayalam

തോന്നിയ പോലെ സറണ്ടർ ചാർജ് ഈടാക്കാനാകില്ല, ഇടപെടലുമായി ഐആർഡിഎ

ഇൻഷുറൻസ് പോളിസികൾ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് നിർത്തുന്ന സാഹചര്യത്തിൽ ഒരു ഇൻഷുറൻസ് കമ്പനി പോളിസി ഉടമയ്ക്ക് നൽകുന്ന പണമാണ് സറണ്ടർ മൂല്യം.⅘

Irdai proposes higher surrender value
Author
First Published Dec 18, 2023, 6:41 PM IST

നോൺ-ലിങ്ക്ഡ് സേവിംഗ്സ് ഇൻഷുറൻസ് ഉൽപ്പന്നങ്ങളുടെ സറണ്ടർ മൂല്യം വർദ്ധിപ്പിക്കാനുള്ള  ഐആർഡിഎഐയുടെ നിർദ്ദേശം വരുമാനത്തെ ബാധിക്കുമെന്ന് ഇൻഷുറൻസ് കമ്പനികൾ. ഐആർഡിഎ ശുപാർശ പുറത്തുവന്നതോടെ ഇൻഷുറൻസ് കമ്പനികളുടെ ഓഹരി മൂല്യത്തിലും ഇടിവുണ്ടായി. ഇൻഷുറൻസ് പോളിസികൾ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് നിർത്തുന്ന സാഹചര്യത്തിൽ ഒരു ഇൻഷുറൻസ് കമ്പനി പോളിസി ഉടമയ്ക്ക് നൽകുന്ന പണമാണ് സറണ്ടർ മൂല്യം. പോളിസി ഉടമയിൽ നിന്ന് ഇതിനായി ഇൻഷുറർ ഈടാക്കുന്നതാണ് സറണ്ടർ ചാർജ്.

ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ഐആർഡിഎഐ) വിവിധ ഉൽപ്പന്നങ്ങൾക്കായി പ്രീമിയത്തിന്റെ ഒരു ത്രെഷോൾഡ് ലെവൽ നിർദ്ദേശിച്ചിട്ടുണ്ട്. അതിനപ്പുറം ഒരു ഇൻഷുറർക്ക് സറണ്ടർ ചാർജുകൾ ഇനി ഈടാക്കാൻ കഴിയില്ല.
 
നോൺ-ലിങ്ക്ഡ് സേവിംഗ്സ് ഉൽപ്പന്നങ്ങൾ സ്റ്റോക്ക് മാർക്കറ്റുമായി ബന്ധമില്ലാത്തവയാണ്. സാധാരണയായി, ഇവയ്ക്ക് സറണ്ടർ ചാർജ്ജുകൾ മാർക്കറ്റ്-ലിങ്ക്ഡ് ഉൽപ്പന്നങ്ങളെക്കാളും   കൂടുതലാണ്. നിലവിൽ, നോൺ-ലിങ്ക്ഡ് പോളിസികൾ  സറണ്ടർ ചെയ്യുന്ന സാഹചര്യത്തിൽ, ലഭിച്ച പ്രീമിയത്തിന്റെ മൂല്യത്തെ അടിസ്ഥാനമാക്കിയാണ് ചാർജുകൾ ഈടാക്കുന്നത്.

പോളിസി ഉടൻ സറണ്ടർ ചെയ്‌താൽ ഉയർന്ന നിരക്കും അഞ്ച് വർഷത്തിന് ശേഷം സറണ്ടർ ചെയ്യുമ്പോൾ കുറവുമാണ് ഈടാക്കുന്നത്. ഒരു വ്യക്തി മൂന്നാം വർഷം പോളിസി സറണ്ടർ ചെയ്താൽ സറണ്ടർ മൂല്യം 30% ആണ്, 4-7 വർഷം കാലയളവിലിത് 50% ആണ്, പോളിസി കാലാവധിയുടെ അവസാന രണ്ട് വർഷം 90% ആണ്.  മൂന്ന് വർഷത്തേക്ക് പ്രതിവർഷം ഒരു ലക്ഷം പ്രീമിയം അടച്ചതിന് ശേഷം പോളിസി ഉടമ തന്റെ പോളിസി സറണ്ടർ ചെയ്താൽ,  മൊത്തം നിക്ഷേപമായ 3 ലക്ഷം രൂപയ്‌ക്ക് പകരം സറണ്ടർ മൂല്യമായ 90,000 രൂപ മാത്രമേ ലഭിക്കൂ.ഇതിന് തടയിടാനാണ് ഐആർഡിഎയുടെ നിർദേശം
 

Latest Videos
Follow Us:
Download App:
  • android
  • ios