പേടിഎം ഫാസ്ടാഗ് സജീവമാണോ അല്ലയോ എന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം?

ഫാസ്ടാഗുകൾക്കായുള്ള അംഗീകൃത ബാങ്കുകളുടെ പട്ടികയിൽ നിന്ന് പേടിഎം പേയ്മെൻറ്സ് ബാങ്കിനെ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നീക്കം ചെയ്തിരിക്കുകയാണ്. മാർച്ച് 15-ന് ശേഷം ഉപയോക്താക്കൾക്ക് അവരുടെ പേടിഎം ഫാസ്ടാഗ് ബാലൻസുകൾ റീചാർജ് ചെയ്യാനോ ടോപ്പ്-അപ്പ് ചെയ്യാനോ കഴിയില്ല. അതേ സമയം ടോൾ പേയ്‌മെന്റുകൾക്കായി അവരുടെ നിലവിലുള്ള ബാലൻസുകൾ ഉപയോഗിക്കാൻ കഴിയും.നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പേടിഎം ഫാസ്‌ടാഗ് ഉപയോക്താക്കളോട് മറ്റ് ബാങ്കുകളുടെ ഫാസ്‌ടാഗിലേക്ക് മാറാൻ നിർദേശിച്ചിട്ടുണ്ട്

 തടസ്സമില്ലാത്ത യാത്ര ഉറപ്പാക്കുന്നതിനും ടോൾ പ്ലാസകളിലെ അസൗകര്യങ്ങൾ ഒഴിവാക്കുന്നതിനും, മറ്റൊരു ബാങ്ക് നൽകിയ പുതിയ ഫാസ്ടാഗ് വാങ്ങാൻ പേടിഎം ഫാസ്ടാഗ് ഉപയോക്താക്കളോട്എ ൻഎച്ച്എഐ ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലെങ്കിൽ ദേശീയ പാതകളിൽ യാത്ര ചെയ്യുമ്പോൾ ടോളുകളിൽ ഇരട്ടി ഫീസ് കൊടുക്കേണ്ടി വരും 

എൻഇടിസി ഫാസ്‌ടാഗിന്റെ നിലവിലെ സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം

 * https://www.npci.org.in/what-we-do/netc-fastag/check-your-netc-fastag-status എന്ന ലിങ്ക് സന്ദർശിക്കുക.
 * ഫാസ്‌ടാഗ് ഐഡി അല്ലെങ്കിൽ വാഹന നമ്പര്‍ തിരഞ്ഞെടുത്ത് ക്യാപ്‌ച നൽകുക.
 * 'സ്റ്റാറ്റസ് പരിശോധിക്കുക' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

പേടിഎം ഫാസ്ടാഗ് സജീവമാണോ അല്ലയോ എന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം?

 * നിങ്ങളുടെ ഫാസ്‌ടാഗ് സബ് വാലറ്റിലെ മാനേജ് ഫാസ്ടാഗ് ലിങ്കിന് കീഴിൽ ഇത് പരിശോധിക്കാം.

ഫാസ്ടാഗ് ബാലൻസ് ഓൺലൈനിൽ എങ്ങനെ പരിശോധിക്കാം?

ഫാസ്ടാഗ് ഇഷ്യൂ ചെയ്ത കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.ഫാസ്‌ടാഗ് അക്കൗണ്ട് ബാലൻസ് പരിശോധിക്കാനുള്ള ഓപ്ഷൻ നോക്കുക.