Asianet News MalayalamAsianet News Malayalam

ആദായനികുതി റിട്ടേൺ വെരിഫിക്കേഷൻ; അവസാന അവസരം നഷ്ടപ്പെടുത്താതിരിക്കൂ

ഈ ഘട്ടം പൂർത്തിയാക്കിയ ശേഷം, നിങ്ങൾ യോഗ്യനാണെങ്കിൽ മാത്രമേ റീഫണ്ട് ലഭിക്കുകയുള്ളു.

ITR verification last day apk
Author
First Published Aug 31, 2023, 4:23 PM IST

ദില്ലി: ആദായ നികുതി റിട്ടേൺ സമർപ്പിച്ചവരാണോ? ഒരു മാസത്തിനുള്ളിൽ ഫോമുകൾ പരിശോധിച്ച് ഉറപ്പിക്കണം. പിഴകൂടാതെ ആദായ നികുതി റിട്ടേൺ (ഐടിആർ) സമർപ്പിക്കാനുള്ള അവസാന ദിവസമായിരുന്നു ജൂലൈ 31. അങ്ങനെ വരുമ്പോൾ ഓഗസ്റ്റ് 31 നുള്ളിൽ വെരിഫിക്കേഷൻ നടത്തിയിരിക്കണം. 

1961-ലെ ആദായനികുതി നിയമത്തിന്റെ വ്യവസ്ഥകൾ പ്രകാരം വൈകിയുള്ള സ്ഥിരീകരണം വൈകി ഫീസ് ഈടാക്കുന്നതിന് ഇടയാക്കിയേക്കാം എന്ന ആദായ നികുതി വകുപ്പ് ട്വീറ്റ് ചെയ്തിരുന്നു 


എന്തുകൊണ്ട് ITR പരിശോധന നടത്തണം?

ഇ-വെരിഫിക്കേഷൻ പ്രക്രിയ പൂർത്തിയാക്കിക്കഴിഞ്ഞാൽ നിങ്ങളുടെ ഐടിആർ ഇ-വെരിഫൈഡ് ആയി കണക്കാക്കും. ഈ ഘട്ടം പൂർത്തിയാക്കിയ ശേഷം, നിങ്ങൾ യോഗ്യനാണെങ്കിൽ മാത്രമേ റീഫണ്ട് ലഭിക്കുകയുള്ളു.

ഐടിആർ എങ്ങനെ പരിശോധിക്കാം?

ഇ ഫയൽ ചെയ്ത ഐടിആർ വിവിധ മാർഗങ്ങളിലൂടെ പരിശോധിക്കാവുന്നതാണ്. ഐടിആർ പരിശോധിക്കാൻ ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിക്കാം. നെറ്റ് ബാങ്കിംഗ് സൗകര്യം അല്ലെങ്കിൽ  ഡീമാറ്റ് അക്കൗണ്ട് ഉപയോഗിച്ച് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വഴി ഒട്ടിപി വഴി സ്ഥിരീകരിക്കാനും കഴിയും. പകരമായി, നിങ്ങളുടെ ആധാർ നമ്പർ ഉപയോഗിച്ച് ഐടിആർ പരിശോധിക്കാവുന്നതാണ്. 

അതേസമയം, നികുതി റീഫണ്ട് ലഭിക്കുന്നതിനുള്ള ശരാശരി പ്രോസസ്സിംഗ് സമയം കുറയ്ക്കാൻ ആദായനികുതി വകുപ്പ് പദ്ധതിയിടുന്നതായി റിപ്പോർട്ട് ഉണ്ട്. നിലവിലെ 16 ദിവസങ്ങളിൽ നിന്ന് 10 ദിവസമായി കുറയ്ക്കാൻ നികുതി വകുപ്പ് ആലോചിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.

Follow Us:
Download App:
  • android
  • ios