Asianet News MalayalamAsianet News Malayalam

ലോകത്തെ അമ്പരപ്പിച്ച് ജെഫ് ബെസോസ്; 10 ലക്ഷം കോടി ആസ്തിയുടെ സിംഹഭാഗം ഒഴിവാക്കുമെന്ന് വെളിപ്പെടുത്തൽ

 പങ്കാളിയായ ലോറെൻ സാഞ്ചെസുമായി ചേർന്ന് ഈ പണം ചെലവഴിക്കാനുള്ള വഴികൾ തേടുകയാണ് ജെഫ് ബെസോസ്

Jeff Bezos plans to give away major portion of his wealth
Author
First Published Nov 15, 2022, 2:15 AM IST

ആമസോൺ എന്ന ഇ-കൊമേഴ്സ് ഭീമന്റെ സ്ഥാപകനാണ് ജെഫ് ബെസോസ്. ദീർഘകാലം ലോകത്തെ അതിസമ്പന്നരുടെ നിരയിൽ ഒന്നാമനായിരുന്നു. 124 ബില്യൺ ഡോളറിന്റെ, എന്നുവെച്ചാൽ പത്ത് ലക്ഷം കോടി രൂപയിലേറെ ആസ്തിയുള്ള ധനികൻ. ഇദ്ദേഹം ലോകത്തെ അമ്പരപ്പിച്ച ഒരു തീരുമാനത്തിലേക്ക് എത്തിയിരിക്കുകയാണ്.

തന്റെ ആസ്തിയിൽ സിംഹഭാഗവും ഒഴിവാക്കുമെന്നാണ് ഇദ്ദേഹം പറയുന്നത്. സിഎൻഎന്ന് അനുവദിച്ച അഭിമുഖത്തിലായിരുന്നു ഈ വെളിപ്പെടുത്തൽ. തന്റെ പങ്കാളിയായ ലോറെൻ സാഞ്ചെസുമായി ചേർന്ന് ഈ പണം ചെലവഴിക്കാനുള്ള വഴികൾ തേടുകയാണെന്ന് അദ്ദേഹം പറയുന്നു. തന്റെ ആസ്തിയിൽ പത്ത് ബില്യൺ ഡോളർ കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനായി ചെലവഴിക്കാൻ ജെഫ് ബെസോസ് തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ബെസോസ് എർത് ഫണ്ട് രൂപീകരിച്ചു. ഇതിന്റെ എക്സിക്യുട്ടീവ് ചെയർപേഴ്സണാണ് ബെസോസ്. എന്നാൽ ബെസോസ് എർത് ഫണ്ട് ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

ആമസോണിന്റെ സിഇഒ സ്ഥാനത്ത് നിന്ന് 2021 ലാണ് ബെസോസ് ഒഴിഞ്ഞത്. ഇപ്പോഴും കമ്പനിയിൽ പത്ത് ശതമാനം ഓഹരി ബെസോസിനുണ്ട്. ആഗോള തലത്തിൽ കേൾവികേട്ട മാധ്യമസ്ഥാപനം വാഷിങ്ടൺ പോസ്റ്റും സ്പേസ് ടൂറിസം കമ്പനിയായ ബ്ലൂ ഒറിജിനും ഇദ്ദേഹത്തിന്റേതാണ്. ബ്ലൂ ഒറിജിന്‍ വാണിജ്യ ബഹിരാകാശ നിലയം ആരംഭിക്കുന്നതായി നേരത്തെ ബെസോസ് പ്രഖ്യാപിച്ചിരുന്നു. ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ 'ഓര്‍ബിറ്റല്‍ റീഫ്' എന്ന് പേരിട്ടിരിക്കുന്ന സ്റ്റേഷന്‍ പ്രവര്‍ത്തിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് അധികൃതര്‍ പദ്ധതിയേക്കുറിച്ച് നേരത്തെ പ്രതികരിച്ചത്. 

32,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഈ സ്റ്റേഷന്‍ ഉപഭോക്താക്കള്‍ക്ക് 'മൈക്രോ ഗ്രാവിറ്റിയില്‍ ഫിലിം മേക്കിംഗ്' അല്ലെങ്കില്‍ 'അത്യാധുനിക ഗവേഷണം നടത്തുന്നതിന്' അനുയോജ്യമായ സ്ഥലം നല്‍കുമെന്നും അതില്‍ ഒരു 'സ്‌പേസ് ഹോട്ടല്‍' ഉള്‍പ്പെടുമെന്നും ബ്ലൂ ഒറിജിന്‍ പ്രഖ്യാപിച്ചത്. 

Follow Us:
Download App:
  • android
  • ios