ഓരോ 3000 രൂപയുടെ പര്‍ച്ചേസിനും 1500 രൂപയുടെ വീതം അധിക ഷോപ്പിംഗ് ആണ് ഓണാഘോഷങ്ങള്‍ക്ക് കല്യാണ്‍ സില്‍ക്‌സ്‌ വാഗ്ദാനം ചെയ്യുന്നത്.

ണക്കോടികളുടെ വിശാല ശേഖരത്തിനൊപ്പം ലാഭകരമായ ഓണം ഷോപ്പിംഗ് ഉറപ്പാക്കാന്‍ കല്യാണ്‍ സില്‍ക്‌സില്‍ 'റണ്‍ ടു കല്യാണ്‍ സില്‍ക്‌സ്' ഓണം ഫെസ്റ്റ് ആരംഭിച്ചു. ഓരോ 3000 രൂപയുടെ പര്‍ച്ചേസിനും 1500 രൂപയുടെ വീതം അധിക ഷോപ്പിംഗ് ആണ് ഓണാഘോഷങ്ങള്‍ക്ക് കല്യാണ്‍ സില്‍ക്‌സ്‌ വാഗ്ദാനം ചെയ്യുന്നത്. ഓഗസ്റ്റ് 31 വരെ കല്യാണ്‍ സില്‍ക്‌സിന്റെ ഷോറൂമുകളില്‍ നിന്ന് 3000 രൂപയ്ക്ക് പർച്ചേസ് ചെയ്യുമ്പോൾ 500 രൂപയുടെ മൂന്ന് ഗിഫ്റ്റ്‌ വൗച്ചറുകള്‍ ലഭിക്കും. സെപ്റ്റംബര്‍ഒന്നുമുതല്‍ നവംബര്‍ 31 വരെയുള്ളകാലയളവില്‍ഏതുസമയത്തും ഈ വൗച്ചറുകള്‍ ഉപയോഗിച്ച്‌ഷോപ്പിംഗ് നടത്താം. 

പട്ടുവസ്ത്രങ്ങളുടെ ഏറ്റവും വലിയ വിപണന ശൃംഖലയാണ് കല്യാണ്‍ സില്‍ക്സിന്റേത്. ഇന്ത്യയിലും വിദേശത്തുമായി 35 ഷോറൂമുകളുള്ള കല്യാണ്‍ സില്‍ക്സ്‌ കൂടുതല്‍ സ്ഥലങ്ങളില്‍ ഷോറൂമുകള്‍ തുറന്നും നിലവിലുള്ളവ കൂടുതല്‍ വിശാലമാക്കിയും വിപുലീകരണത്തിന്റെ പാതയിലാണ്. യുഎഇ, ഖത്തര്‍, മസ്‌കറ്റ് എന്നിവിടങ്ങളിലെ ഷോറൂമുകളിലും ഇതേ ഓഫര്‍ അതതു രാജ്യങ്ങളിലെ കറന്‍സികളില്‍ ലഭ്യമാക്കിയിട്ടുണ്ട്.

ഓണം വര്‍ണാഭമാക്കുന്നതിനായി എല്ലാത്തരം വസ്ത്രങ്ങളുടേയും വിപുലമായ കളക്ഷനുകളാണ് ഷോറൂമുകളില്‍എത്തിച്ചേര്‍ന്നിട്ടുള്ളത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇഷ്ടാനുസരണം തെരഞ്ഞെടുക്കാനുതകുന്ന ഓണപ്പുടവകള്‍, പട്ടുവസ്ത്രങ്ങള്‍, കൈത്തറിവസ്ത്രങ്ങള്‍, റെഡിമെയ്ഡ്‌ വസ്ത്രങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം പ്രത്യേകം സജ്ജമായ വിഭാഗങ്ങളാണ് കല്യാണ്‍ സില്‍ക്സിന്റെ വിശാലമായ ഷോറൂമുകളില്‍ ഒരുക്കിയിട്ടുള്ളത്. മാറുന്ന കാലത്തിനും അഭിരുചികള്‍ക്കുമനുസരിച്ചുള്ള വിവാഹവസ്ത്രങ്ങളുടെ വിപുലശേഖരവും കല്യാണ്‍ സില്‍ക്സ് ഒരുക്കിയിട്ടുണ്ട്. കല്യാണ സാരികള്‍ക്കൊപ്പം ഫാഷന്‍ വസ്ത്രങ്ങളും സ്ത്രീപുരുഷഭേദമന്യേ എല്ലാ പ്രായക്കാര്‍ക്കും ആഘോഷങ്ങള്‍ക്ക് ധരിക്കാന്‍ ഉതകുന്ന നൂതന ഡിസൈനുകളിലുള്ളവസ്ത്രങ്ങളും ഇവിടെയുണ്ട്.