Asianet News MalayalamAsianet News Malayalam

ഷവോമിയ്ക്ക് ആശ്വാസം; 3,700 കോടി രൂപ കണ്ടുകെട്ടാനുള്ള ഉത്തരവ് റദ്ദാക്കി കർണാടക ഹൈക്കോടതി

ഷവോമി ടെക്‌നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് വലിയ ആശ്വാസം, കമ്പനിയുടെ സ്ഥിരനിക്ഷേപമായ 3,700 കോടി രൂപ പിടിച്ചെടുക്കാനുള്ള ആദായനികുതിയുടെ ഉത്തരവ് കർണാടക ഹൈക്കോടതി റദ്ദാക്കി.
 

Karnataka HC sets aside income tax seizure order against Xiaomi
Author
First Published Dec 22, 2022, 1:30 PM IST

ബെംഗളൂരു: ഷവോമി ടെക്‌നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് ആശ്വസിക്കാം മ്പനിയുടെ സ്ഥിരനിക്ഷേപമായ 3,700 കോടി രൂപ കണ്ടുകെട്ടാനുള്ള ഉത്തരവ് കർണാടക ഹൈക്കോടതി റദ്ദാക്കി. ഇന്ത്യയിൽ നികുതി അടയ്‌ക്കാതിരിക്കാൻ റോയൽറ്റി നൽകാനെന്ന വ്യാജേന ചൈനീസ് സ്ഥാപനം വിദേശത്തേക്ക് വരുമാനം അയയ്‌ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഐടി വകുപ്പ് ഉത്തരവിട്ടത്.

2022 ഓഗസ്റ്റ് 11 ലെ ആദായനികുതി ഡെപ്യൂട്ടി കമ്മീഷണറുടെ ജപ്തി ഉത്തരവ് റദ്ദാക്കുന്നതിന് ജസ്റ്റിസ് എസ് ആർ കൃഷ്ണ കുമാർ ഡിസംബർ 16 ന് തന്റെ വിധിന്യായത്തിൽ മൂന്ന് വ്യവസ്ഥകൾ ചുമത്തി. ആദ്യത്തെ വ്യവസ്ഥ "ഷവോമിക്ക് സബ്ജക്റ്റ് ഫിക്സഡ് ഡിപ്പോസിറ്റ് അക്കൗണ്ടുകളിൽ നിന്ന് റോയൽറ്റി രൂപത്തിലോ മറ്റേതെങ്കിലും രൂപത്തിലോ ഇന്ത്യയ്ക്ക് പുറത്ത് സ്ഥിതി ചെയ്യുന്ന ഏതെങ്കിലും കമ്പനികൾക്ക് / സ്ഥാപനങ്ങൾക്ക് പണമടയ്ക്കാൻ അർഹതയില്ല." രണ്ടാമതായി,  "സബ്ജക്ട് ഫിക്സഡ് ഡിപ്പോസിറ്റ് അക്കൗണ്ടുകളിൽ നിന്ന് ഓവർഡ്രാഫ്റ്റുകൾ എടുക്കാനും അത്തരം ഓവർഡ്രാഫ്റ്റുകളിൽ നിന്ന് ഇന്ത്യയ്ക്ക് പുറത്ത് സ്ഥിതി ചെയ്യുന്ന അത്തരം കമ്പനികൾക്ക് / സ്ഥാപനങ്ങൾക്ക് പണമിടപാടുകൾ നടത്താനും സ്വാതന്ത്ര്യമുണ്ട്."  മൂന്നാമതായി, "ഹരജിക്കാരന്റെ 2019-20, 2020-21, 2021-22 വർഷങ്ങളിലെ കരട് വിലയിരുത്തൽ നടപടികൾ 2023 മാർച്ച് 31-നോ അതിനുമുമ്പോ പൂർത്തിയാക്കാൻ ആദായനികുതി വകുപ്പിന് നിർദ്ദേശം നൽകി."

അതേസമയം, ചൈനയിലെ ഏറ്റവും വലിയ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളിലൊരാളായ ഷവോമി കോർപ്പറേഷൻ വൻതോതിൽ പിരിച്ചുവിടൽ ആരംഭിച്ചുവെന്ന് റിപ്പോര്‍ട്ട്. അതിന്റെ തൊഴിലാളികളുടെ 15 ശതമാനം വരെ ജീവനക്കാരെയാണ് വെട്ടിക്കുറച്ചത് എന്നാണ് വിവരം. സോഷ്യൽ മീഡിയ പോസ്റ്റുകളും ചൈനീസ് മാധ്യമങ്ങളെയും ഉദ്ധരിച്ച് ഹോങ്കോംഗ് ആസ്ഥാനമായുള്ള സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത് 

Follow Us:
Download App:
  • android
  • ios