ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിലെ മികച്ച സാമ്പത്തിക സേവനത്തിനുള്ള 2026-ലെ ഗ്ലോബൽ ട്രാവൽ മാർക്കറ്റ് മെട്രോ എക്സ്പെഡിഷൻ അവാർഡ് കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ സ്വന്തമാക്കി. കോവളം ലീല റാവിസിൽ നടന്ന ചടങ്ങിൽ വെച്ചാണ് പുരസ്കാരം സമ്മാനിച്ചത്. സംസ്ഥാനത്തെ ടൂറിസം, ഹോസ്പിറ്റാലിറ്റി, എംഎസ്എംഇ മേഖലകൾക്ക് കോർപ്പറേഷൻ നൽകുന്ന സംഭാവനകൾക്കുള്ള അംഗീകാരമാണിത്.

തിരുവനന്തപുരം: ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിലെ മികച്ച സാമ്പത്തിക സേവനത്തിനുള്ള 2026-ലെ ഗ്ലോബൽ ട്രാവൽ മാർക്കറ്റ് മെട്രോ എക്സ്പെഡിഷൻ അവാർഡ് (GTM Metro Expedition Award 2026) സ്വന്തമാക്കി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ. കോവളം ലീല റാവിസിൽ നടന്ന ഗ്ലോബൽ ട്രാവൽ മാർക്കറ്റിലാണ് പുരസ്കാരം സമ്മാനിച്ചത്. സംസ്ഥാനത്തെ ടൂറിസം മേഖല, ഹോസ്പിറ്റാലിറ്റി വ്യവസായം, ചെറുകിട ഇടത്തരം സംരംഭങ്ങൾ (MSME), അടിസ്ഥാന സൗകര്യ വികസനം എന്നിവയുടെ വളർച്ചയ്ക്ക് കോർപ്പറേഷൻ നൽകുന്ന മികച്ച സംഭാവനകൾക്കുള്ള വലിയൊരു അംഗീകാരമാണിത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കേരള ഫിനാൻഷ്യൽ കോർപ്പറേഷന് വേണ്ടി എക്സിക്യൂട്ടീവ് ഡയറക്ടർ പ്രേംനാഥ് രവീന്ദ്രനാഥ് അവാർഡ് ഏറ്റുവാങ്ങി. സാംസ്കാരിക, സിനിമാ, ടൂറിസം വകുപ്പ് മന്ത്രി ശ്രീ പി. സി. വിഷ്ണുനാഥാണ് പുരസ്കാരം സമ്മാനിച്ചത്. ആന്ധ്രാപ്രദേശ് ടൂറിസം- സാംസ്കാരിക വകുപ്പ് മന്ത്രി കണ്ഡുല ദുർഗേഷ്, എംഎൽഎയും മുൻ കേന്ദ്രമന്ത്രിയുമായ വി. മുരളീധരൻ, ആന്ധ്രാപ്രദേശ് സർക്കാരിന്റെ സ്പെഷ്യൽ ചീഫ് സെക്രട്ടറി അജയ് ജെയിൻ ഐഎഎസ്, തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി. വി. രാജേഷ് തുടങ്ങിയ നിരവധി പ്രമുഖർ ഈ ഗംഭീരമായ അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തു.

ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (TCCI) പ്രസിഡന്റ് എസ്. എൻ. രഘുചന്ദ്രൻ നായർ, ഗ്ലോബൽ ട്രാവൽ മാർക്കറ്റ് സിഇഒ സിജി നായർ, സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം (SKHF) പ്രസിഡന്റ് എം. ആർ. നാരായണൻ, എസ്‌കെഎച്ച്എഫ് സെക്രട്ടറി ജനറൽ പ്രസാദ് മഞ്ഞളി തുടങ്ങിയ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.