Asianet News MalayalamAsianet News Malayalam

ചരിത്രനേട്ടത്തിൽ കൊച്ചി വിമാനത്താവളം: ഇത് പ്രതിസന്ധികളെ അതിജീവിച്ച് നേടിയ അഭിമാന വിജയം

നൂറ്റാണ്ട് കണ്ട മഹാപ്രളയത്തിൽ കഴിഞ്ഞ വർഷം ഓഗസ്റ്റ് 15 മുതൽ 15 ദിവസത്തേക്ക് വിമാനത്താവളം അടച്ചിട്ടിരുന്നു.ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർധനവ് ഉൾക്കൊള്ളാൻ അത്യാധുനിക സജ്ജീകരണങ്ങളോടെ ഒന്നാം ടേർമിനൽ സിയാൽ നവീകരിച്ചിട്ടുണ്ട്. 

kochi international airport achieve another big goal
Author
Kochi, First Published Apr 9, 2019, 12:30 PM IST

കൊച്ചി: 1999 ജൂൺ 10 ന് ആദ്യവിമാനമിറങ്ങി 20 വർഷമെത്തുമ്പോള്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് ചരിത്രനേട്ടം. ഒരു സാമ്പത്തിക വർഷത്തിൽ ഒരു കോടിയാത്രക്കാർ എന്ന നേട്ടം സിയാൽ വീണ്ടും ആവർത്തിക്കുകയാണ്. 

ഒരു കോടി രണ്ടു ലക്ഷത്തി ആയിരത്തി എണ്‍പത്തി ഒന്‍പത് യാത്രക്കാരാണ് 2018-19 സാമ്പത്തിക വർഷം സിയാൽ വഴി യാത്ര ചെയ്തത്. ഇതിൽ 52.68 ലക്ഷം പേർ ആഭ്യന്തരയാത്രക്കാരും 49.32 ലക്ഷം പേർ രാജ്യാന്തര യാത്രക്കാരുമാണ്. ഇതാദ്യമായാണ് സിയാവിൽ ആഭ്യന്തര യാത്രക്കാരുടെ എണ്ണം രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തേക്കാൾ ഉയരുന്നത്. കഴിഞ്ഞവർഷമുണ്ടായ എല്ലാ പ്രതിസന്ധികളേയും അതിജീവിച്ചാണ് സിയാൽ ഈ നേട്ടം കരസ്ഥമാക്കിയത്. 

നൂറ്റാണ്ട് കണ്ട മഹാപ്രളയത്തിൽ കഴിഞ്ഞ വർഷം ഓഗസ്റ്റ് 15 മുതൽ 15 ദിവസത്തേക്ക് വിമാനത്താവളം അടച്ചിട്ടിരുന്നു.ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർധനവ് ഉൾക്കൊള്ളാൻ അത്യാധുനിക സജ്ജീകരണങ്ങളോടെ ഒന്നാം ടേർമിനൽ സിയാൽ നവീകരിച്ചിട്ടുണ്ട്. ഏപ്രിലിൽ നിലവിൽ വന്ന വേനൽക്കാല സമയക്രമമനുസരിച്ച് ഓരോ ആഴ്ചയിലും 1672 വിമാന സർവ്വീസുകൾ സിയാലിനുണ്ട്. ഇന്ത്യയിലെ 23 നഗരങ്ങളിലേക്കും 16 വിദേശനഗരങ്ങളിലേക്കും സിയാലിൽ നിന്ന് നേരിട്ട് വിമാനസർവ്വീസുമുണ്ട്.

Follow Us:
Download App:
  • android
  • ios