എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നീ ബാങ്കുകൾ തങ്ങളുടെ ഫിക്സഡ് ഡിപ്പോസിറ്റ് പലിശ നിരക്കുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. പുതുക്കിയ പലിശ നിരക്കറിയാം 

നിക്ഷേപകർക്കിടയിലെ ഏറ്റവും ജനപ്രിയമായ നിക്ഷേപ ഓപ്ഷനുകളിൽ ഒന്നാണ് ഫിക്സഡ് ഡിപ്പോസിറ്റ്. നമ്മുടെ രാജ്യത്ത്, പ്രത്യേകിച്ച് മുതിർന്ന പൗരന്മാർക്കിടയിലാണ് ഫിക്സഡ് ഡിപ്പോസിറ്റ് ഏറ്റവും പ്രചാരത്തിലുള്ളത്. പ്രായമാകുന്നവർ മാത്രമല്ല, സമ്പാദ്യം റിസ്ക് കൂടിയ നിക്ഷേപ മാർഗങ്ങളിൽ പരീക്ഷിക്കാൻ ആഗ്രഹിക്കാത്തവരും ഫിക്സഡ് ഡിപ്പോസിറ്റ് തെരഞ്ഞെടുക്കുന്നു. നിക്ഷേപിക്കുന്ന തുകയും നിക്ഷേപത്തിന്റെ കാലാവധിയും അനുസരിച്ചാണ് ഫിക്സഡ് ഡിപ്പോസിറ്റിന്റെ പലിശ നിരക്ക് നിർണ്ണയിക്കുന്നത്. അതിനാൽ നിക്ഷേപിക്കുന്നതിന് മുമ്പ് വിവിധ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന എഫ്ഡി നിരക്കുകൾ താരതമ്യം ചെയ്യുന്നത് വളരെ ഗുണം ചെയ്യും. 

എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നീ ബാങ്കുകൾ തങ്ങളുടെ ഫിക്സഡ് ഡിപ്പോസിറ്റ് പലിശ നിരക്കുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. പുതുക്കിയ പലിശ നിരക്കറിയാം 

എസ്ബിഐ

ഏഴ് ദിവസം മുതൽ 10 വർഷം വരെയുള്ള ഫിക്സഡ് ഡിപ്പോസിറ്റ് തെരഞ്ഞെടുക്കുന്ന സാധാരണ ഉപഭോക്താക്കൾക്ക് 2.9% മുതൽ 5.5% വരെ പലിശ നൽകും. അതേസമയം മുതിർന്ന പൗരന്മാർക്ക് ഈ നിക്ഷേപങ്ങളിൽ 50 ബേസിസ് പോയിന്റുകൾ (ബിപിഎസ്) അധികമായി ലഭിക്കും. 

എസ്ബിഐയുടെ ഏറ്റവും പുതിയ ഫിക്സഡ് ഡിപ്പോസിറ്റ് പലിശ നിരക്ക് (₹2 കോടിയിൽ താഴെ).

7 ദിവസം മുതൽ 45 ദിവസം വരെ - 2.90%
46 ദിവസം മുതൽ 179 ദിവസം വരെ - 3.90%
180 ദിവസം മുതൽ 210 ദിവസം വരെ - 4.40%
211 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെ - 4.40%

മുതിർന്ന പൗരന്മാർക്ക് 

2 വർഷം മുതൽ 3 വർഷം വരെ - 5.20%
3 വർഷം മുതൽ 5 വർഷം വരെ - 5.45%
5 വർഷം മുതൽ 10 വർഷം വരെ - 5.50%

എച്ച്‌ഡിഎഫ്‌സി ബാങ്ക്

 എച്ച്‌ഡിഎഫ്‌സി ബാങ്ക് 2 കോടിയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് വർധിപ്പിച്ചു. എച്ച്‌ഡിഎഫ്‌സി ബാങ്ക് 7 ദിവസം മുതൽ പത്ത് വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 2.50 ശതമാനം മുതൽ 5.60 ശതമാനം വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.

എച്ച്‌ഡിഎഫ്‌സി ബാങ്ക് ഏറ്റവും പുതിയ ഫിക്സഡ് ഡിപ്പോസിറ്റ് പലിശനിരക്ക് (₹2 കോടിയിൽ താഴെ).

7 - 14 ദിവസം വരെ - 2.50%
15 - 29 ദിവസം വരെ - 2.50%
30 - 45 ദിവസം വരെ - 3.00%
61 - 90 ദിവസം വരെ - 3.00%
91 ദിവസം - 6 മാസം വരെ - 3.50%
6 മാസം - 9 മാസം വരെ 4.40%
9 മാസം 1 വർഷം വരെ 4.40%
1 വർഷം - 2 വർഷം വരെ 5.10%
2 വർഷം - 3 വർഷം വരെ 5.20%
3 വർഷം- 5 വർഷം വരെ 5.45%
5 വർഷം - 10 വർഷം വരെ 5.60%

ഐസിഐസിഐ ബാങ്ക് 

7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 2.50% മുതൽ 5.60% വരെയാണ് ഐസിഐസിഐ ബാങ്ക് പലിശ നൽകുന്നത്. 

ഐസിഐസിഐ ബാങ്ക് ഏറ്റവും പുതിയ FD പലിശനിരക്കുകൾ
 (₹2 കോടിയിൽ താഴെ).

15 ദിവസം മുതൽ 29 ദിവസം വരെ - 2.50%
30 ദിവസം മുതൽ 45 ദിവസം വരെ - 3.00%
46 ദിവസം മുതൽ 60 ദിവസം വരെ - 3.00%
61 ദിവസം മുതൽ 90 ദിവസം വരെ - 3.00%
91 ദിവസം മുതൽ 120 ദിവസം വരെ - 3.50%
121 ദിവസം മുതൽ 150 ദിവസം വരെ - 3.50%
151 ദിവസം മുതൽ 184 ദിവസം വരെ - 3.50%
185 ദിവസം മുതൽ 210 ദിവസം വരെ - 4.40%
211 ദിവസം മുതൽ 270 ദിവസം വരെ - 4.40%
271 ദിവസം മുതൽ 289 ദിവസം വരെ - 4.40%
290 ദിവസം മുതൽ 1 വർഷത്തിൽ താഴെ - 5%
390 ദിവസം മുതൽ 15 മാസത്തിൽ താഴെ - 5%
15 മാസം മുതൽ 18 മാസത്തിൽ താഴെ - 5%
18 മാസം മുതൽ 2 വർഷം വരെ - 5%
2 വർഷം 1 ദിവസം മുതൽ 3 വർഷം വരെ - 5.20%
3 വർഷം 1 ദിവസം മുതൽ 5 വർഷം വരെ - 5.45%
5 വർഷം 1 ദിവസം മുതൽ 10 വർഷം വരെ - 5.60%