Asianet News MalayalamAsianet News Malayalam

ലീലാ ഹോട്ടല്‍- ജെഎം തര്‍ക്കം: ദേശീയ കമ്പനി ട്രൈബ്യൂണല്‍ സമയം നീട്ടി നല്‍കി

കനേഡിയന്‍ നിക്ഷേപക സ്ഥാപനമായ ബ്രൂക്ഫീല്‍ഡ് അസെറ്റ് മാനേജ്മെന്‍റ് കമ്പനിക്ക് ദില്ലി, ബാംഗ്ലൂര്‍, ചെന്നൈ, ഉദയ്പൂര്‍ എന്നിവടങ്ങളില്‍ ഹോട്ടലുകളും ആഗ്രയിലെ ഭൂമിയും വില്‍ക്കാന്‍ ലീല വെഞ്ച്വര്‍ പദ്ധതിയിട്ടിരിക്കുകയാണ്. 

leela hotel- jm financials issues
Author
Kochi, First Published Apr 11, 2019, 12:45 PM IST

കൊച്ചി: ലീലാ വെഞ്ച്വറും- ജെഎം ഫിനാന്‍ഷ്യലും തമ്മിലുളള തര്‍ക്കം പരിഹരിക്കാന്‍ മേയ് 28 വരെ ദേശീയ കമ്പനി നിയമ ട്രൈബ്യൂണല്‍ സമയം നല്‍കി. ബ്രൂക്ഫീല്‍ഡുമായി ഇടപാടുകള്‍ പുരോഗമിക്കുന്നതിനാല്‍ മൂന്ന് മാസം കാക്കണമെന്ന് ലീലാ വെഞ്ച്വര്‍ വാദിച്ചെങ്കിലും ഒന്നര മാസം മാത്രമേ ട്രൈബ്യൂണല്‍ കൂട്ടി നല്‍കിയൊളളൂ. 

കനേഡിയന്‍ നിക്ഷേപക സ്ഥാപനമായ ബ്രൂക്ഫീല്‍ഡ് അസെറ്റ് മാനേജ്മെന്‍റ് കമ്പനിക്ക് ദില്ലി, ബാംഗ്ലൂര്‍, ചെന്നൈ, ഉദയ്പൂര്‍ എന്നിവടങ്ങളില്‍ ഹോട്ടലുകളും ആഗ്രയിലെ ഭൂമിയും വില്‍ക്കാന്‍ ലീല വെഞ്ച്വര്‍ പദ്ധതിയിട്ടിരിക്കുകയാണ്. 3,950 കോടി രൂപയുടേതാണ് ഈ ഇടപാട്. 

ഇതാണ് ജെഎം ഫിനാന്‍ഷ്യല്‍സുമായി തകര്‍ക്കമുണ്ടാകാനുളള പ്രധാന കാരണം. ഇതോടെ 5,900 കോടി രൂപ വായ്പദാതാക്കള്‍ക്ക് ലീല വെഞ്ച്വര്‍ നല്‍കാനാണെന്ന് ചൂണ്ടിക്കാട്ടി ജെഎം ഫിനാന്‍ഷ്യല്‍ ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു.   

Follow Us:
Download App:
  • android
  • ios