Asianet News MalayalamAsianet News Malayalam

പോളിസി ഉടമകൾക്ക് മുന്നറിയിപ്പ് നൽകി എൽഐസി; പാൻ കാർഡുമായി പോളിസി ലിങ്ക് ചെയ്യണം

എൽഐസി പോളിസികൾ പാൻ കാർഡുകളുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി അറിയാമോ? ലംഘിക്കുന്നവർ നടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകി എൽഐസി. 

LIC PAN linking know Step-by-step guide apk
Author
First Published Feb 10, 2023, 3:51 PM IST

ദില്ലി: തങ്ങളുടെ പോളിസി ഉടമകൾ അവരുടെ പാൻ കാർഡ് പോളിസിയുമായി ബന്ധിപ്പിച്ചില്ലെങ്കിൽ നടപടി നേരിടേണ്ടി വരുമെന്ന് വ്യക്തമാക്കി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ. ആദായനികുതി വകുപ്പിന്റെ കണക്കനുസരിച്ച്, പാൻ കാർഡുകൾ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി 2023 മാർച്ച് 31 ആണ്. എൽഐസി പോളിസികൾ പാൻ കാർഡുകളുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധിയും മാർച്ച് 31 തന്നെയാണ്. 

പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിച്ചില്ലെങ്കിൽ നടപടിയുണ്ടാകും. എല്ലാ നിക്ഷേപകരോടും അവരുടെ ആധാറും പാനും ബന്ധിപ്പിക്കാൻ സെബി ആവശ്യപ്പെട്ടതിനാലാണിത്. ഇത് ചെയ്യാത്തവർ വലിയ തുക പിഴ  നൽകേണ്ടിവരും. മാത്രമല്ല പാൻ കാർഡുകൾ പ്രവർത്തന രഹിതമാക്കും. എൽഐസി പോളിസിയുടെ കാര്യവും ഇതുതന്നെ. അവർ പാൻകാർഡുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ പോളിസി തന്നെ നഷ്ടപ്പെട്ടേക്കാം. 

പാൻ കാർഡുമായി നിങ്ങളുടെ എൽഐസി പോളിസി എങ്ങനെ ബന്ധിപ്പിക്കാം 

  • പോളിസി ഉടമകൾ ആദ്യം തന്നെ നിങ്ങളുടെ പാൻ വിവരങ്ങൾ എൽഐസിയുടെ വെബ്‌സൈറ്റിൽ നൽകുക. 
  • നിങ്ങളുടെ ഫോൺ നമ്പർ നൽകുക. തുടർന്ന് ലഭിക്കുന്ന ഒടിപി വെബ്‌സൈറ്റിൽ നൽകുക
  • നിങ്ങളുടെ രജിസ്ട്രേഷൻ അഭ്യർത്ഥന വിജയകരമായിരുന്നു എന്ന സന്ദേശം നിങ്ങൾക്ക് ലഭിക്കും. 
  • നിങ്ങളുടെ പോളിസി എൽഐസി പോളിസിയുമായി ബന്ധിപ്പിച്ചിരിക്കുന്നു എന്ന സന്ദേശം നിങ്ങൾക്ക് ലഭിക്കും.

നിങ്ങളുടെ എൽഐസി പോളിസിയുടെ സ്റ്റാറ്റസ് അറിയാൻ, www.licindia.in ൽ ലോഗിൻ ചെയ്യുക. വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുക. നിങ്ങളുടെ ജനനത്തീയതിയും പോളിസി നമ്പറും നൽകുക. നിങ്ങളുടെ എൽഐസി പോളിസിയുടെ സ്റ്റാറ്റസ് ഇപ്പോൾ നിങ്ങൾക്ക് പരിശോധിക്കാം. നിങ്ങൾക്ക് 022 6827 6827 എന്ന നമ്പറിലേക്കും വിളിച്ചാൽ അറിയാൻ സാധിക്കുന്നതാണ്. മൊബൈലിൽ നിന്ന് എസ്എംഎസ് അയച്ചും പോളിസിയുടെ സ്റ്റാറ്റസ് സംബന്ധിച്ച വിവരങ്ങൾ ലഭിക്കും. ഇതിനായി നിങ്ങൾ 56677 എന്ന നമ്പറിലേക്ക് ഒരു എസ്എംഎസ് അയയ്‌ക്കേണ്ടതുണ്ട്. 

ALSO READ : അസംഘടിത തൊഴിലാളികൾക്കായി പ്രതിമാസം 3,000 രൂപ പെൻഷൻ; എന്താണ് പ്രധാനമന്ത്രി ശ്രം യോഗി മാൻധൻ യോജന

Follow Us:
Download App:
  • android
  • ios