സോപ്പും ബിസ്‌ക്കറ്റുകളും ജങ്ക് ഫുഡുകളും തുടങ്ങി എല്ലാ പാക്കറ്റ് ഉത്പന്നങ്ങളുടെയും വില വർധിപ്പിക്കുന്നതിന് പകരം തൂക്കം കുറയ്ക്കുക എന്നുള്ള വിപണ തന്ത്രമാണ് ഇപ്പോൾ വൻകിട കമ്പനികൾ പയറ്റുന്നത്. 

രാജ്യത്ത് കുതിച്ചുയരുന്ന പണപ്പെരുപ്പം മൂലമുണ്ടാകുന്ന വിലക്കയറ്റത്തെ തടയാനായി ഉത്പന്നത്തിന്‍റെ അളവിലും പാക്കറ്റിന്‍റെ വലിപ്പത്തിലും കുറവ് വരുത്താന്‍ കമ്പനികള്‍. വില കൂട്ടുന്നതിന് പകരമാണ് കമ്പനികൾ ഉത്പന്നങ്ങളുടെ തൂക്കം കുറയ്ക്കുന്നത്. സോപ്പും ബിസ്‌ക്കറ്റുകളും ജങ്ക് ഫുഡുകളും തുടങ്ങി എല്ലാ പാക്കറ്റ് ഉത്പന്നങ്ങളുടെയും വില വർധിപ്പിക്കുന്നതിന് പകരം തൂക്കം കുറയ്ക്കുക എന്നുള്ള വിപണ തന്ത്രമാണ് ഇപ്പോൾ വൻകിട കമ്പനികൾ പയറ്റുന്നത്. യുണിലിവർ പിഎൽസിയുടെ ഇന്ത്യ യൂണിറ്റും ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ലിമിറ്റഡും ഡാബർ ഇന്ത്യ ലിമിറ്റഡും ഉൾപ്പെടെയുള്ള വൻകിട കമ്പനികൾ ഉത്പന്നങ്ങളുടെ തൂക്കം കുറയ്ക്കുകയാണെന്ന് ഇതിനകം അറിയിച്ചു കഴിഞ്ഞു. 

അസംസ്‌കൃത വസ്തുക്കളുടെ വില ഉയർന്നതിനെ മറികടക്കാനാണ് പായ്ക്കറ്റുകളുടെ വലുപ്പം കുറയ്ക്കാന്‍ കമ്പനികളെ പ്രേരിപ്പിക്കുന്നത്. യുണിലിവർ പിഎൽസിയുടെ ഇന്ത്യ യൂണിറ്റും ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ലിമിറ്റഡും ഡാബർ ഇന്ത്യ ലിമിറ്റഡും ഉൾപ്പെടെയുള്ള കമ്പനികൾ അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റത്തിൽ പുതിയ നയം സ്വീകരിക്കുകയാണ്. 

ലോകത്തിലെ ഏറ്റവും മികച്ച പാം ഓയിൽ (palm oil) ഉൽപ്പാദകരായ ഇന്തോനേഷ്യ (Indonesia), കയറ്റുമതി നിരോധിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചതോടുകൂടി ആഗോള വിപണിയില്‍ പാമോയിൽ വില കുതിച്ചുയരുകയാണ്. ഇത്തരം ഉത്പന്നങ്ങളുടെയെല്ലാം അടിസ്ഥാന അസംസ്കൃതവസ്തുവാണ് പാമോയില്‍. അതോടെപ്പമാണ് ധാന്യങ്ങളുടെയും ഇന്ധനത്തിന്‍റെയും വില ഉയരുന്നതും. അസംസ്കൃത സാധനങ്ങളുടെ വില നിയന്ത്രണാതീതമായി ഉയരുമ്പോള്‍ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുകയാണ്. 

ഇന്ത്യൻ വിപണിയിൽ മാത്രമല്ല ഈ മാറ്റം ദൃശ്യമാകുന്നത്. ലോക വിപണിയുടെ പ്രതിഫലനമാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിപ്പിക്കുന്നതെന്ന് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നു. സബ്‌വേ റെസ്റ്റോറന്‍റുകളും ഡൊമിനോസ് , പിസ്സ എന്നിവയടക്കമുള്ള യുഎസിലെ ഭക്ഷണശാലകളും ചെലവ് ചുരുക്കുന്നതിനായി സമാനമായ നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. 

ഈ സാമ്പത്തിക വർഷത്തിന്‍റെ അടുത്ത പാദങ്ങളിൽ വലിയ അളവിൽ പണപ്പെരുപ്പത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ പണപ്പെരുപ്പത്തെ മറികടക്കാനുള്ള ഏറ്റവും മികച്ച മാർഗങ്ങളിൽ ഒന്നാണ് നിലവിൽ വില കൂട്ടാതെ അളവ് കുറയ്ക്കുക എന്ന വിപണന തന്ത്രമെന്ന് ഹിന്ദുസ്ഥാൻ യുണിലിവറിന്‍റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ റിതേഷ് തിവാരി അഭിപ്രായപ്പെട്ടു. ഉത്പന്നം പായ്ക്ക് ചെയ്യാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്‍റെ കട്ടി കുറയ്ക്കാനും കമ്പനികൾ ലക്ഷ്യമിടുന്നുണ്ട്. ഇതുവഴിയുണ്ടാകുന്ന നഷ്ടവും കുറയ്ക്കുകയാണ് കമ്പനികള്‍ ലക്ഷ്യമിടുന്നത്.