ദില്ലി തലസ്ഥാന പരിധിയിലെ മദ്യശാലകളിലാണ് ഇളവ് നൽകാൻ അനുമതി. 2010 ലെ ദില്ലി എക്സൈസ് ചട്ടത്തിലെ 20 റൂൾ പ്രകാരമാണ് പുതിയ ഉത്തരവ്

ദില്ലി: രാജ്യ തലസ്ഥാനത്ത് മദ്യ വില കുറയും. ദില്ലിയിൽ, രാജ്യ തലസ്ഥാന പരിധിയിലെ സ്വകാര്യ മദ്യ വിൽപ്പന ശാലകൾക്ക് ഡിസ്കൗണ്ട് നൽകാൻ ദില്ലി എക്സൈസ് വകുപ്പ് അനുമതി നൽകി. ഇതോടെ 25 ശതമാനം വരെ സ്വകാര്യ മദ്യശാലകളിൽ മദ്യത്തിന് വില കുറയും.

ദില്ലി എക്സൈസ് വകുപ്പ് ഫെബ്രുവരിയിൽ മദ്യത്തിന് ഡിസ്കൗണ്ട് നൽകുന്നതിനെ എതിർത്തിരുന്നു. കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനം നിരന്തരം റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയായിരുന്നു തീരുമാനം.

ദില്ലി തലസ്ഥാന പരിധിയിലെ മദ്യശാലകളിലാണ് ഇളവ് നൽകാൻ അനുമതി. 2010 ലെ ദില്ലി എക്സൈസ് ചട്ടത്തിലെ 20 റൂൾ പ്രകാരമാണ് പുതിയ ഉത്തരവ്. 

ഫെബ്രുവരിയിൽ ബൈ വൺ ഗെറ്റ് വൺ ഫ്രീ ഓഫർ അടക്കം മദ്യശാലകൾ നൽകിയിരുന്നു. ഇതോടെ മദ്യശാലകൾക്ക് മുന്നിൽ വൻതോതിൽ ജനം ക്യൂ നിന്നിരുന്നു. പലയിടത്തും അക്രമ സംഭവങ്ങളുണ്ടായി. ഇത് പൊലീസിന് തലവേദനയായിരുന്നു.

ഫെബ്രുവരിയിൽ 40 ശതമാനം വരെയാണ് പല മദ്യവിൽപന ശാലകളും മദ്യവില കുറച്ചത്. പല കടകളും സമൂഹമാധ്യമങ്ങൾ ഉപയോഗിച്ച് ഓഫറുകൾ പരസ്യപ്പെടുത്തി തുടങ്ങി.