ഏതൊക്കെ രാജ്യങ്ങളിൽ യുപിഐ ഇടപാടുകൾ നടത്താം; വിദേശയാത്ര ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

ജിപേ, ഫോൺ പേ, പേടിഎം, ഫോൺ പേ തുടങ്ങിയ മൊബൈൽ പേയ്‌മെൻ്റ് ആപ്പുകൾ എവിടെയൊക്കെ ഉപയോഗിക്കാം?

List of Countries Accepting UPI Payment 2024

വിദേശയാത്ര എന്നുള്ളത് ഇന്നൊരു പുതുമയല്ലാത്തയായി മാറിയിട്ടുണ്ട്. എന്നാൽ പലപ്പോഴും ഇത്തരം യാത്രകൾ നടത്തുമ്പോൾ പണമിടപാടുകൾ ഒരു പ്രശ്നമായി മാറുന്നുണ്ടാകാം. ഇന്ത്യക്കാർക്ക് ഏതൊക്കെ രാജ്യങ്ങളിലിൽ യുപിഐ ഉപയോഗിക്കാൻ കഴിയും? ഈ കാര്യമാണ് കൂടി പരിഗണിച്ച ശേഷം യാത്ര പാലം ചെയ്യുന്നത് പണമിടപാടുകൾ എളുപ്പമാകും 

ജിപേ, ഫോൺ പേ, പേ ടി എം, ഫോൺ പേ തുടങ്ങിയ മൊബൈൽ പേയ്‌മെൻ്റ് ആപ്പുകൾ എവിടെയൊക്കെ ഉപയോഗിക്കാം? അന്താരാഷ്ട്ര ഇടപാടുകൾക്കായി യു പി ഐ  എങ്ങനെ ഉപയോഗിക്കാം എന്നറിയാം 

* അന്തർദേശീയ ഉപയോഗത്തിനായി യുപിഐ സജീവമാക്കാൻ ആദ്യം യുപിഐ ആപ്പ് തുറക്കുക

* പ്രൊഫൈൽ തുറക്കുക

* നിങ്ങളുടെ ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുക്കുക, "യുപിഐ  ഇൻ്റർനാഷണൽ" അല്ലെങ്കിൽ "യുപിഐ  ഗ്ലോബൽ" എന്നത് തുറക്കുക. 

* ഒരു സാധുത കാലയളവ് തിരഞ്ഞെടുത്ത് യുപിഐ പിൻ നൽകി ഈ ഫീച്ചർ പ്രവർത്തനക്ഷമമാക്കുക. 

ഇങ്ങനെ ഓരോ ആപ്പും പ്രത്യേകം പ്രവർത്തനക്ഷമമാക്കണം. ഒരേ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന ഒന്നിലധികം യുപിഐ ആപ്പുകൾ ഉപയോഗിക്കുകയാണെങ്കിൽ, ഓരോ ആപ്പിലും ഈ ഫീച്ചർ പ്രത്യേകം സജീവമാക്കേണ്ടതുണ്ട്.

യുപിഐ വിദേശത്ത് എവിടയൊക്കെ സ്വീകരിക്കപ്പെടും 

* സിംഗപ്പൂർ

* ശ്രീലങ്ക

* മൗറീഷ്യസ്

* ഭൂട്ടാൻ

* നേപ്പാൾ

* യു.എ.ഇ

* മലേഷ്യ

* ഒമാൻ

* ഖത്തർ

* റഷ്യ

* ഫ്രാൻസ്

യുകെയിൽ താമസിയാതെ യുപിഐ ഉപയോഗിക്കാൻ കഴിയും എന്നാണ് റിപ്പോർട്ട് അങ്ങനെ വരുമ്പോൾ ഇന്ത്യക്കാർക്ക് അത് കൂടുതൽ പ്രയോജനം ചെയ്യും.  പ്രത്യേകിച്ച് പഠനത്തിനായി എത്തുന്ന വിദ്യാർത്ഥികൾക്ക്. 

Latest Videos
Follow Us:
Download App:
  • android
  • ios