Asianet News MalayalamAsianet News Malayalam

റെയിൽവേയുടെ ഭൂമി ദീർഘകാല പാട്ടത്തിന് നൽകുന്ന നയത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

125,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ഈ നയം റെയിൽവേയ്ക്ക് കൂടുതൽ വരുമാനം നൽകുമെന്നാണ് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നത്. ഇതിലൂടെ  പൊതു-സ്വകാര്യ പങ്കാളിത്ത രീതിയിലൂടെ മുന്നോട്ട് പോകും 

long term leasing of railway land  Union Cabinet approved the  policy
Author
First Published Sep 7, 2022, 5:19 PM IST

ദില്ലി: പിഎം ഗതി ശക്തി പ്രോഗ്രാമിനായി റെയിൽവേ ഭൂമി ദീർഘകാലത്തേക്ക് പാട്ടത്തിന് നൽകുന്നതിനുള്ള നയത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി.  പിഎം ഗതി ശക്തി പ്രോഗ്രാമിലൂടെ നിലവിൽ അഞ്ച് വർഷത്തേക്കാണ് പാട്ടത്തിന് നൽകിയിരിക്കുന്നത്. 

Read Also: കോർപ്പറേറ്റ് ഭീമനെ നയിക്കുന്ന ഈ ഇന്ത്യൻ വംശജന്റെ ശമ്പളം ഇതാണ്

ഇത് അഞ്ച് വർഷത്തിൽ നിന്നും 35 വർഷം വരെ പാട്ടത്തിന് നൽകുന്ന രീതിയിൽ ദീർഘ കാലത്തേക്ക് നൽകാൻ പുതിയ നയം സഹായിക്കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ  പറഞ്ഞു. ഏകദേശം 125,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ഈ നയം റെയിൽവേയ്ക്ക് കൂടുതൽ വരുമാനം നൽകുമെന്നും അഞ്ച് വർഷത്തിനുള്ളിൽ 300 കാർഗോ ടെർമിനലുകൾ വികസിപ്പിക്കുമെന്നും താക്കൂർ വ്യക്തമാക്കി..

കാർഗോ ടെർമിനലുകൾ സ്ഥാപിക്കുന്നതിന് ഭൂമി പാട്ടത്തിനെടുക്കുന്നതിനു പുറമേ, പൊതു-സ്വകാര്യ പങ്കാളിത്ത രീതിയിലൂടെ ആശുപത്രികൾ, സ്കൂളുകൾ തുടങ്ങിയ സാമൂഹിക അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനും ഈ ഭൂമി  ഉപയോഗിക്കുമെന്ന് താക്കൂർ പറഞ്ഞു. ഇതിന് പുറമെ സോളാർ പ്ലാന്റുകളും ഉണ്ടാകും

Read Also: ചാർജറില്ലാതെ ഐഫോണുകൾ വിറ്റതിന് ആപ്പിളിന് പിഴ ചുമത്തി ഈ രാജ്യം

പാട്ടത്തിനു നല്കാൻ ഉദ്ദേശിക്കുന്ന ഭൂമിയുടെ വിപണി വിലയുടെ 1.5 ശതമാനം നിരക്കിൽ 35 വർഷം വരെ പുതിയ പങ്കാളികൾക്ക് ഭൂമി പാട്ടത്തിന് നൽകുമെന്ന് താക്കൂർ അറിയിച്ചു. സുതാര്യമായ ബിഡ്ഡിംഗ് സംവിധാനത്തിലൂടെ നിലവിലുള്ള പങ്കാളികൾക്ക് ഈ പദ്ധതിയിൽ പങ്കെടുക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ പദ്ധതി ഏകദേശം 1.2 ലക്ഷം തൊഴിലവസരങ്ങൾ ഉറപ്പാക്കുമെന്നും ഇന്ത്യൻ റെയിൽവേയ്ക്ക് കൂടുതൽ വരുമാനം നൽകുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.  രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് പ്രധാനമന്ത്രി 2022 ൽ  തുടക്കമിട്ട പദ്ധതിയാണ് പിഎം ഗതിശക്തി. റെയിൽവേ, റോഡ്, ജല  ഗതാഗതം തുടങ്ങിയ വിവിധ മേഖലകളെ കൂട്ടിയിണക്കിയുള്ള മൾട്ടിമോഡൽ കണക്റ്റിവിറ്റിയാണ് പദ്ധതിയുടെ ലക്ഷ്യം. 

Follow Us:
Download App:
  • android
  • ios