Asianet News MalayalamAsianet News Malayalam

പോക്കറ്റ് കാലിയാകും ! വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടർ വില കുത്തനെ കൂട്ടി

ചെന്നൈയിൽ 2133 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ പുതുക്കിയ വില. സിലിണ്ടർ ഒന്നിന് 266 രൂപ കൂടിയതോടെ 2000.5 രൂപയാണ് രാജ്യ തലസ്ഥാനത്തെ നിരക്ക്. മുംബൈയിൽ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില 1950 രൂപയായി. കൊൽക്കത്തയിൽ 2073.50 രൂപയാണ് സിലിണ്ടറിൻ്റെ വില. 

LPG price rise Commercial cylinders rate increased crosses 2000 mark in Delhi Kolkata and Chennai
Author
Delhi, First Published Nov 1, 2021, 10:31 AM IST

ദില്ലി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടർ വില കൂടി. 278 രൂപയാണ് കൊച്ചിയിൽ കൂടിയത്. 1994 രൂപയാണ് പുതുക്കിയ നിരക്ക്. വീടുകളിൽ ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറിന്റെ വില ഇപ്പോൾ കൂടിയിട്ടില്ല. ദില്ലിയിലും കൊൽക്കത്തയിലും ചെന്നൈയിലും വാണിജ്യ സിലിണ്ടറിന്റെ വില രണ്ടായിരം കടന്നു. 

ചെന്നൈയിൽ 2133 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ പുതുക്കിയ വില. സിലിണ്ടർ ഒന്നിന് 266 രൂപ കൂടിയതോടെ 2000.5 രൂപയാണ് രാജ്യ തലസ്ഥാനത്തെ നിരക്ക്. മുംബൈയിൽ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില 1950 രൂപയായി. കൊൽക്കത്തയിൽ 2073.50 രൂപയാണ് സിലിണ്ടറിൻ്റെ വില. 

Read More: ഇന്ധനക്കൊള്ള, പെട്രോൾ, ഡീസൽ വില ഇന്നും കൂട്ടി; ട്രെയിൻ യാത്രാ നിയന്ത്രണങ്ങളിൽ ഇളവ്

ഇന്ധനവില തുടര്‍ച്ചയായി കൂടുന്നതിനിടെയാണ് ഇരുട്ടടിയായി പാചകവാതകത്തിനും വില വര്‍ധിച്ചത്. രാജ്യത്ത് ഇന്നും ഇന്ധന വില കൂട്ടിയതിന് പിന്നാലെയാണ് പാചകവാതക സിലിണ്ടറിന്റെ വിലയും കൂടുന്നത്. പെട്രോളിനും ഡീസലിനും ലിറ്ററിന് 48 പൈസയാണ് ഇന്ന് കൂട്ടിയത്. സംസ്ഥാനത്ത് ഇതോടെ പെട്രോൾ വില 112 കടന്നു. തിരുവനന്തപുരത്ത് പെട്രോളിന് 112.25 രൂപയും കോഴിക്കോട് 110. 40 രൂപയുമാണ് ഇന്നത്തെ വില. ഡീസലിന് തിരുവനന്തപുരത്ത് 105.94 രൂപയും കോഴിക്കോട് 104.30 രൂപയുമായി. 

Follow Us:
Download App:
  • android
  • ios