Asianet News MalayalamAsianet News Malayalam

'1.59 ലക്ഷം പോസ്റ്റ് ഓഫീസുകൾ റെഡി'; മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ് സ്‌കീമിൽ നിക്ഷേപം തുടങ്ങാം

രാജ്യത്തെ സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ട്  കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച പ്രധാന നിക്ഷേപ പദ്ധതികളിലൊന്നായിരുന്നു വനിതാ നിക്ഷേപകർക്കായുള്ള ചെറുകിട സമ്പാദ്യ പദ്ധതിയായ മഹിളാ സമ്മാൻ സേവിംഗ്‌സ് സർട്ടിഫിക്കറ്റുകൾ.

Mahila Samman Savings Certificates now available in post office apk
Author
First Published Apr 3, 2023, 11:18 AM IST

2023-24 കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച പ്രധാന നിക്ഷേപ പദ്ധതികളിലൊന്നായിരുന്നു വനിതാ നിക്ഷേപകർക്കായുള്ള പുതിയ ചെറുകിട സമ്പാദ്യ പദ്ധതിയായ മഹിളാ സമ്മാൻ സേവിംഗ്‌സ് സർട്ടിഫിക്കറ്റുകൾ. ധനമന്ത്രാലയം ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചതിനെ തുടർന്നാണ് ഏപ്രിൽ മുതൽ എംഎസ്എസ് സി പ്രാബല്യത്തിൽ വന്നത്. രാജ്യത്തെ 1.59 ലക്ഷം പോസ്റ്റ് ഓഫീസുകളിലൂടെ നിലവിൽ പദ്ധതിയിൽ അംഗമാകാം.  

ആസാദി ക അമൃത് മഹോത്സവിന്റെ ഭാഗമായി കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ 2023-24 ബജറ്റ് അവതരണവേളയിലാണ് പദ്ധതി പ്രഖ്യാപനം നടത്തിയത്. രാജ്യത്തെ സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

മഹിളാ സമ്മാന് സേവിംഗ് സർട്ടിഫിക്കറ്റ് സ്‌കീം, വിശദാംശങ്ങൾ

ഒറ്റത്തവണ നിക്ഷേപപദ്ധതിയാണിത്. സ്ത്രീകളുടെയും പെൺകുട്ടികളുടെയും പേരിൽ 2 വർഷത്തേക്ക് 2 ലക്ഷം രൂപയാണ് മഹിളാ സമ്മാൻ സേവിംഗ്‌സ് സർട്ടിഫിക്കറ്റ് പദ്ധതിയിൽ നിക്ഷേപിക്കാൻ കഴിയുക. 2 വർഷത്തേക്ക് 7.5 ശതമാനം സ്ഥിര പലിശ നിരക്കാണ് മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്യുന്നത്. നിലവിൽ ഈ പദ്ധതിയിൽ നിന്നുമുള്ള റിട്ടേൺ ബാങ്ക് എഫ്ഡികളിൽ നിന്നു ലഭിക്കുന്നതിനേക്കാൾ കൂടുതലാണ്. നിക്ഷേപ തുക ഭാഗികമായി പിൻവലിച്ചാലും അത് നിക്ഷേപകരെ ബാധിക്കില്ല.

2025 മാർച്ച് 31 വരെയാണ് പദ്ധതിയുടെ കാലാവധി. 2 ലക്ഷം രൂപയാണ് പദ്ധതിയിൽ നിക്ഷേപിക്കാവുന്ന പരമാവധി തുക. അതായത്  2 വർഷത്തേക്ക് സ്ത്രീകളുടെയോ പെൺകുട്ടികളുടെയോ പേരിൽ 2 ലക്ഷം രൂപ വരെ നിക്ഷേപിക്കാമെന്ന് ചുരുക്കം. 10 വയസ്സ് മുതൽ പദ്ധതിയിൽ അംഗമാകാം. 1000 രൂപയാണ് കുറഞ്ഞ നിക്ഷേപതുക.

കൂടാതെ, വിവിധ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കും വർദ്ധിപ്പിച്ചിട്ടുണ്ട്. ഏപ്രിൽ  മുതൽ, 2023-24 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ സർക്കാർ വിവിധ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് 70 ബേസിസ് പോയിന്റുകൾ വരെയാണ് ഉയർത്തിയത്

മാത്രമല്ല 2019 ലെ നാഷണൽ സേവിംഗ്‌സ് സ്‌കീമിൽ ഭേദഗതി വരുത്തി ഒരു അക്കൗണ്ടിന്റെ നിക്ഷേപ പരിധി, നാല് ലക്ഷത്തി അൻപതിനായിരം രൂപയിൽ നിന്ന് 9 ലക്ഷം രൂപയായി ഉയർത്തിയിട്ടുണ്ട്. സിംഗിൾ അക്കൗണ്ടിന് ബാധകമായ പരിധിയാണിത്. ജോയിന്റ് അക്കൗണ്ടുകൾക്ക് 9 ലക്ഷം മുതൽ 15 ലക്ഷം വരെ നിക്ഷേപിക്കാം. സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീം 2019 ഭേദഗതി വരുത്തി പരമാവധി നിക്ഷേപ പരിധി 15 ലക്ഷം രൂപയിൽ നിന്ന് 30 ലക്ഷം രൂപയായി ഉയർത്തി. സേവിംഗ്സ് ഡെപ്പോസിറ്റും പിപിഎഫും ഒഴികെയുള്ള എല്ലാ ചെറുകിട സമ്പാദ്യ പദ്ധതികളുടെയും പലിശ നിരക്കുകളും 2023 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

സർക്കാർ സാധാരണയായി ഓരോ പാദത്തിലും ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് അവലോകനം ചെയ്യാറുണ്ട്..ശ്യാമള ഗോപിനാഥ് കമ്മിറ്റിയാണ് ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് പുതുക്കുന്നതിനുള്ള ഫോർമുല നൽകിയത്.സർക്കാർ ബോണ്ടുകളിലെ വരുമാനം വിവിധ ചെറുകിട സമ്പാദ്യപദ്ധതി പലിശയുടെ മാനദണ്ഡമാക്കണമെന്നും എല്ലാ ഏപ്രിൽ ആദ്യത്തിലും പുനഃക്രമീകരിക്കണമെന്നും കമ്മിറ്റി നിർദ്ദേശിച്ചിരുന്നു.

 ഇതിനുപുറമെ, വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തെ നേരിടാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2022 മെയ് മുതൽ റിപ്പോ നിരക്ക് ഉയർത്തിയതിന് തൊട്ടുപിന്നാലെ ബാങ്കുകളും പലിശനിരക്കുയർത്തിയിരു

Follow Us:
Download App:
  • android
  • ios