Asianet News MalayalamAsianet News Malayalam

അത് ആപ്പിള്‍ അല്ല, സൗദിയുടെ അരാംകോമാണ്: ലോകത്തെ ഭീമന്‍ കോര്‍പ്പറേറ്റുകളെ ഞെട്ടിച്ച് സൗദി എണ്ണക്കമ്പനി

കടപത്ര വിപണിയില്‍ നിന്ന് 1,500 കോടി ഡോളര്‍ സമാഹരിക്കാന്‍ ലക്ഷ്യമിട്ട് കമ്പനി പുറത്തിറക്കിയ രേഖകളാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. 

most profitable company in the world is saudi aramco
Author
Riyadh Saudi Arabia, First Published Apr 8, 2019, 11:19 AM IST

റിയാദ്: ലോകത്തെ ഏറ്റവും ലാഭമുണ്ടാക്കുന്ന കമ്പനി എല്ലാവരും കരുതിയിരുന്നത് പോലെ ആപ്പിള്‍ അല്ല, മറിച്ച് അത് സൗദി എണ്ണക്കമ്പനിയായ അരാംകോമാണ്. ഇത്രയും കാലം നിഗൂഢമായി തുടര്‍ന്നിരുന്ന അരാംകോമിന്‍റെ അറ്റാദായ കണക്കുകളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. 

കടപത്ര വിപണിയില്‍ നിന്ന് 1,500 കോടി ഡോളര്‍ സമാഹരിക്കാന്‍ ലക്ഷ്യമിട്ട് കമ്പനി പുറത്തിറക്കിയ രേഖകളാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം കമ്പനിയുടെ അറ്റാദായം 11,110 കോടി ഡോളറാണ്. അതായത് 7.77 ലക്ഷം കോടി രൂപ. അന്താരാഷ്ട്ര ടെക് ഭീമനായ ആപ്പിളിന്‍റെ അറ്റാദായം കഴിഞ്ഞ വര്‍ഷം 5,950 കോടി ഡോളറാണ്. 

സൗദി അരാംകോമിന്‍റെ ലാഭക്കണക്കുകള്‍ മറ്റ് എണ്ണക്കമ്പനികളെയും ഞെട്ടിച്ചു. ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനികള്‍ എന്ന് കരുതിയിരുന്ന റോയല്‍ ഡച്ച് ഷെല്ലിന്‍റെയും എക്സോണ്‍ മൊബീലിന്‍റെയും ലാഭക്കണക്കുകള്‍ സൗദി അരാംകോമിനെക്കാള്‍ ഏറെ പിന്നിലാണ്. 2,390 കോടി ഡോളറാണ് റോയല്‍ ഡച്ച് ഷെല്ലിന്‍റെ അറ്റാദായം. എക്സോണ്‍ മൊബീലിന്‍റേത് 2,080 കോടി ഡോളറും. 

Follow Us:
Download App:
  • android
  • ios