മുകേഷ് അംബാനിയുടെയും നിതാ അംബാനിയുടെയും ഡാൻസ് സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. അവർ ഇപ്പോഴും പ്രണയിക്കുകയാണെന്നാണ് ആരാധകർ ഇതിനു നൽകുന്ന കമന്റുകൾ. 

മുകേഷ് അംബാനിയും നിത അംബാനിയും ജാംനഗറിൽ നടന്ന മകൻ അനന്ത് അംബാനിയുടെ വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങളിൽ ഒരുമിച്ച് നൃത്തം ചെയ്തു. 'പ്യാർ ഹുവാ ഇക്രാർ ഹുവാ' എന്ന ഗാനത്തിനാണ് ഇരുവരും ഡാൻസ് ചെയ്തത്. പ്രണയഗാനത്തിന് അതിമനോഹരമായാണ് ഇരുവരും ചുവടുവച്ചത്. 

മുകേഷ് അംബാനി പരമ്പരാഗത വസ്ത്രമായ കുർത്ത-പൈജാമയിൽ എത്തിയപ്പോൾ നിത അംബാനി സ്വർണ്ണ നിറമുള്ള ശരിയാണ് അണിഞ്ഞത്. അവരുടെ നൃത്തം വെറുമൊരു പെർഫോമൻസ് മാത്രമായിരുന്നില്ല. പുതിയ കുടുംബാംഗങ്ങളെയും പേരക്കുട്ടികളെയും സ്വാഗതം ചെയ്യുന്നതുൾപ്പെടെയുള്ള അവരുടെ പ്രിയപ്പെട്ട ഓർമ്മകളിലൂടെയുള്ള ഒരു യാത്രയായിരുന്നു. ഇതിന്റെ വിഡിയോകൾ സ്‌ക്രീനിൽ കാണിക്കുന്നുണ്ടായിരുന്നു. 

മുകേഷ് അംബാനിയുടെയും നിതാ അംബാനിയുടെയും ഡാൻസ് സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. അവർ ഇപ്പോഴും പ്രണയിക്കുകയാണെന്നാണ് ആരാധകർ ഇതിനു നൽകുന്ന കമന്റുകൾ. 

View post on Instagram

മൂന്ന് ദിവസത്തെ ആഘോഷത്തിലെ പ്രധാന ആകർഷണം അവസാന ദിനത്തിലെ ഈ ആഘോഷ രാവ് ആയിരുന്നു. ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ തുടങ്ങി ബോളിവുഡിലെ താരങ്ങൾ നൃത്തം ചെയ്തു. 

 അനന്തിൻ്റെ സഹോദരങ്ങളായ റിലയൻസ് ജിയോ ഇൻഫോകോം ചെയർമാൻ ആകാശ് അംബാനി, ഭാര്യ ശ്ലോക മേഹ്ത, റിലയൻസ് റീട്ടെയിൽ മേധാവി ഇഷ അംബാനിയും ഭർത്താവ് ആനന്ദ് പിരാമലും മക്കളായ ആദിയ ശക്തിയും കൃഷ്ണയും തുടങ്ങി വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങളിൽ കുടുംബം മുഴുവനും വേദിയിലെത്തി ചുവടുകൾ വെച്ചു. പങ്കെടുത്തു.