Asianet News MalayalamAsianet News Malayalam

ധീരുഭായ് അംബാനിയുടെ മൂന്നാമത്തെ മകനെന്ന വിളിപ്പേര്, മുകേഷ് അംബാനിയുടെ വലംകൈ, റിലയൻസിന്റെ നട്ടെല്ല് ഈ വ്യക്തിയോ

ധീരുഭായ് അംബാനിക്ക് അനിൽ അംബാനി, മുകേഷ് അംബാനി എന്നിങ്ങനെ രണ്ട് ആൺ മക്കളാണെങ്കിലും ആനന്ദ് ജെയിനിനെ മൂന്നാമത്തെ മകനായാണ് വിശേഷിക്കപ്പെടുന്നത്. അതിന്റെ കാരണം എന്താണെന്നല്ലേ... 

Mukesh Ambani's best friend, who is called Dhirubhai Ambani's 'third son', left his own firm to join Reliance
Author
First Published Aug 31, 2024, 3:57 PM IST | Last Updated Aug 31, 2024, 3:57 PM IST

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. തൻ്റെ പിതാവ് ധീരുഭായ് അംബാനി സ്ഥാപിച്ച കമ്പനിയെ വളർച്ചയിലേക്ക് നയിക്കാൻ മുകേഷ് അംബാനിക്ക് കഴിഞ്ഞിട്ടുണ്ട്. ഇതിനു അംബാനിയുടെ തോളോടുതോൾ നിന്ന് പ്രവർത്തിച്ചവർ നിരവധിയാണ്. ചുറ്റുമുള്ളവരെ ചേർത്തുപിടിക്കാൻ മുകേഷ് അംബാനി പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹം കെട്ടിപ്പടുത്ത ഒരു ടീം റിലയസിന്റെ വിജയത്തിന് പിന്നിലുണ്ട്. അതിൽ പ്രധാനിയാണ് ആനന്ദ് ജെയിൻ. ധീരുഭായ് അംബാനിക്ക് അനിൽ അംബാനി, മുകേഷ് അംബാനി എന്നിങ്ങനെ രണ്ട് ആൺ മക്കളാണെങ്കിലും ആനന്ദ് ജെയിനിനെ മൂന്നാമത്തെ മകനായാണ് വിശേഷിക്കപ്പെടുന്നത്. അതിന്റെ കാരണം എന്താണെന്നല്ലേ... 

സ്‌കൂൾ കാലഘട്ടത്തിൽ തുടങ്ങിയ പതിറ്റാണ്ടുകൾ പഴക്കമുള്ള മുകേഷ് അംബാനിയും  ആനന്ദ് ജെയിനും തമ്മിലുള്ളത്. മുംബൈയിലെ ഹിൽ ഗ്രേഞ്ച് ഹൈസ്‌കൂളിൽ ഒരുമിച്ച് പഠിച്ച ഇരുവരും ഉന്നത വിദ്യാഭ്യാസത്തിന് ശേഷം മുംബൈയിൽ തിരിച്ചെത്തി. ആനന്ദ് ജെയിൻ ദില്ലിയിലെ തൻ്റെ ബിസിനസുകൾ ഉപേക്ഷിച്ച് റിലയൻസ് ഇൻഡസ്ട്രീസിൽ എത്തി. ധിരുഭായ് അംബാനിയാണ് ആനന്ദ് ജെയിനിനെ റിലയൻസിന്റെ ഭാഗമാക്കിയത്. ആദ്യ കാലത്ത് ധീരുഭായ് അംബാനിയുമായി ചേർന്നാണ് ആനന്ദ് ജെയിൻ പ്രവർത്തിച്ചത്. അതുകൊണ്ടുതന്നെ എല്ലാ സുപ്രധാന കാര്യങ്ങളിലും മുകേഷ് അംബാനി ആനന്ദ് ജെയിനിൽ നിന്ന് ഉപദേശം തേടാറുണ്ട്. ഒരു കാലത്ത് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൻ്റെ തലവനായിരുന്ന മനു മനേക്കിൻ്റെ നേതൃത്വത്തിലുള്ള ബിയർ കാർട്ടലിനെ തകർക്കുന്നതിൽ വിജയിച്ചപ്പോഴാണ് ആനന്ദ് ജെയിൻ റിലയൻസിൽ കൂടുതൽ പ്രധാനിയായി ഉയർന്നു വന്നത്. 25 വർഷത്തിലേറെയായി ആനന്ദ് ജെയിൻ മുകേഷ് അംബാനിയുമായി ചേർന്ന് പ്രവർത്തിക്കുന്നു. റിലയൻസ് ഗ്രൂപ്പ് കമ്പനിയായ ഇന്ത്യൻ പെട്രോ കെമിക്കൽസ് ലിമിറ്റഡിൽ (ഐപിസിഎൽ) സേവനമനുഷ്ഠിച്ചതിനു പുറമേ, റിലയൻസ് ക്യാപിറ്റലിൻ്റെ വൈസ് ചെയർമാനുമായിരുന്നു ആനന്ദ് ജെയിൻ. 

ഒരു കാലത്ത് ഇന്ത്യൻ സമ്പന്നരുടെ പട്ടികയിൽ ആനന്ദ് ജെയിൻ മുൻനിരയിൽ തന്നെ ഇടം പിടിച്ചിരുന്നു. ഫോർബ്സ് ഇന്ത്യയുടെ 2007- ലെ 0 സമ്പന്നരുടെ പട്ടികയിൽ 11-ാം സ്ഥാനത്തായിരുന്നു ആനന്ദ് ജെയിൻ മുകേഷ് അംബാനിയുടെ എല്ലാ റിയൽ എസ്റ്റേറ്റ് സംരംഭങ്ങളുടെയും നട്ടെല്ല് ആനന്ദ് ജെയിൻ ആണെന്നാണ് റിപ്പോർട്ട്. 
 

Latest Videos
Follow Us:
Download App:
  • android
  • ios