മുകേഷ് അംബാനിക്ക് വിശ്വസ്തനായ, റിലയൻസിൽ നിന്നും ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന വ്യക്തി ആരാണെന്ന് അറിയാമോ? കോടികളാണ് റിലയൻസിൽ നിന്നും ശമ്പളം നേടുന്നത്  

ലോകത്ത് കോടീശ്വരന്മാരായി വളർന്നു വന്ന വ്യവസായികളുടെ വിജയ രഹസ്യം അവരുടെ കഠിനാധ്വാനം മാത്രമല്ല, കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും കമ്പനികളിലെ വിശ്വസ്തരായ ജീവനക്കാരുടെയും കഠിനാധ്വാനം കൂടിയാണ്. ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയുടെ വളർച്ചയ്ക്ക് പിന്നിലും ഇങ്ങനെ വിശ്വസ്തരായ അനവധി ജീവനക്കാരനുണ്ട്. ഇങ്ങനെ മുകേഷ് അംബാനിക്ക് വിശ്വസ്തനായ, റിലയൻസിൽ നിന്നും ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന വ്യക്തി ആരാണെന്ന് അറിയാമോ? മുകേഷ് അംബാനിയുടെ വിശ്വസ്ത ജീവനക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ഇതാ;

ALSO READ: ആലിയ ഭട്ടിന്റെ എഡ്-എ-മമ്മയിൽ കണ്ണുവെച്ച് ഇഷ അംബാനി; 350 കോടിയോളം മുടക്കി സ്വന്തമാക്കാൻ മുകേഷ് അംബാനി

റിലയൻസ് ഗ്രൂപ്പിലെ ഏറ്റവും മുതിർന്ന ജീവനക്കാരനായ പിഎംഎസ് പ്രസാദ് ആണ് അംബാനി കുടുംബത്തിന് പുറത്ത് നിന്നും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൽ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി അറിയപ്പെടുന്നത്. റിലയൻസ് ഗ്രൂപ്പിലെ ഏറ്റവും പഴയ ജീവനക്കാരിൽ ഒരാളായ പ്രസാദ് മുകേഷ് അംബാനിയുടെ ഏറ്റവും വിശ്വസ്തനായ പ്രതിനിധിയാണ്. 

റിലയൻസ് പെട്രോളിയം ലിമിറ്റഡിന്റെ സി.ഇ.ഒ

പാണ്ഡ മധുസൂദ ശിവ പ്രസാദ് എന്നാണ് റിലയൻസ് ഗ്രൂപ്പിലെ ഏറ്റവും മുതിർന്ന ഈ ജീവനക്കാരന്റെ പേര്. റിലയൻസിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ്. അതായത്, ഏഷ്യയിലെ ഏറ്റവും വലിയ ധനികന്റെ ബിസിനസ് കൈകാര്യം ചെയ്യുന്ന പ്രധാന ജീവനക്കാരിൽ ഒരാൾ. എഞ്ചിനീയറായ പിഎംഎസ് പ്രസാദ്, ധീരുഭായ് അംബാനിയുടെ കീഴിലാണ് റിലയൻസിലേക്ക് എത്തുന്നത്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ സ്വദേശിയായ പ്രസാദിന് റിലയൻസ് പെട്രോളിയം ലിമിറ്റഡിന്റെ സിഇഒ ആണ് ഇന്ന് പിഎംഎസ് പ്രസാദ്. 40 വർഷമായി അദ്ദേഹം റിലയൻസിനൊപ്പം പ്രവർത്തിക്കുന്നു. 

ALSO READ: ടൈറ്റാനിക്കിനെക്കാൾ അഞ്ചിരട്ടി വലുത്; ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പൽ യാത്രയ്‌ക്കൊരുങ്ങുന്നു

പ്രസാദിന് സിഇഒ ആയി സ്ഥാനക്കയറ്റം നൽകിയത് മുകേഷ് അംബാനിയാണ്. ഗുജറാത്തിലെ ജാംനഗറിൽ പെട്രോളിയം റിഫൈനറി സ്ഥാപിക്കാൻ അദ്ദേഹത്തെ ചുമതലപ്പെടുത്തി. ലോകത്തിലെ ഏറ്റവും വലിയ റിഫൈനറി സ്ഥാപിച്ച സംഘത്തെ നയിച്ചത് പ്രസാദ് ആയിരുന്നു. റിലയൻസ് ജിയോയുടെ വിജയത്തിന് പിന്നിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ആർ‌ഐ‌എൽ വെബ്‌സൈറ്റിലെ ഡയറക്ടർ ബോർഡ് പട്ടികയിൽ, മുകേഷ് അംബാനി, ഭാര്യ നിത അംബാനി, മരുമക്കളായ ഹിതാൽ, നിഖിൽ മെസ്വാനി എന്നിവർക്ക് ശേഷം അഞ്ചാമത്തെ പേരാണ് പിഎംഎസ് പ്രസാദിന്. 2009 മുതൽ കമ്പനിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ്.

നെറ്റ്‌വർക്ക്18 മീഡിയ & ഇന്വേസ്റ്മെന്റ്സ് ലിമിറ്റഡ്, ടിവി 18 ബ്രോഡ്കാസറ്റ് ലിമിറ്റഡ്, റിലയൻസ് ബിപി മൊബിലിറ്റി ലിമിറ്റഡ്, വയകോം 18 മീഡിയ പ്രൈവറ്റ് ലിമിറ്റഡ്, റിലയൻസ് കൊമേർഷ്യൽ ഡീലർസ് ലിമിറ്റഡ് എന്നിവയുൾപ്പെടെ അംബാനിയുടെ വിവിധ ബിസിനസുകളുടെ ഡയറക്ടറായി പ്രസാദ് പ്രവർത്തിക്കുന്നു.

ALSO READ: 23,000 കോടിക്ക് ധാരാവി ചേരിയുടെ മുഖം മാറ്റും; അദാനിക്ക് അന്തിമ അനുമതി

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർ‌ഐ‌എൽ) വാർഷിക റിപ്പോർട്ട് 2021-22 അനുസരിച്ച്, കമ്പനിയുടെ ഏറ്റവും ഉയർന്ന പ്രതിഫലം ലഭിക്കുന്ന മൂന്നാമത്തെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് പ്രസാദ്, മൊത്തം പ്രതിഫലം 11.89 കോടി രൂപയാണ്.