Asianet News MalayalamAsianet News Malayalam

ഫെസ്റ്റിവൽ സീസണിൽ പണികൾ ഒത്തിരി, ആളെ കൂട്ടി മിന്ത്ര; 16000 പേർക്ക് ജോലി

ആഘോഷ കാലം കൂടുതൽ കച്ചവടം കൊയ്യാൻ മിന്ത്ര. ഫെസ്റ്റിവൽ സീസണിൽ മാത്രമായി 16000 പേരെക്കൂടി നിയമിക്കാൻ ഒരുങ്ങുകയാണ്  മിന്ത്ര 
 

Myntra created over 16,000 direct and indirect seasonal employment
Author
First Published Sep 9, 2022, 5:57 PM IST

രാനിരിക്കുന്ന ആഘോഷ കാലത്തേക്ക് കൂടുതൽ കച്ചവടം ലക്ഷ്യമിട്ട് ഓൺലൈൻ റീടെയ്‌ലറായ മിന്ത്ര ഒരുക്കങ്ങൾ തുടങ്ങി. ഇ - കൊമേഴ്സ് ഭീമൻ വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഈ കമ്പനി ഇക്കുറി 16000 പേർക്ക് ഈ ഫെസ്റ്റിവൽ കാലത്ത് ജോലി നൽകും.

Read Also: ചൈനയുടെ ഇലക്ട്രോണിക്സ് ആധിപത്യത്തിന് തിരിച്ചടി; ഐഫോണുകൾ ടാറ്റ നിർമ്മിച്ചേക്കും

 തങ്ങളുടെ ഡെലിവറി പാർട്ണർമാർ വഴിയാണ് ഇത്രയും തൊഴിലവസരങ്ങൾ നേരിടും അല്ലാതെയും നൽകുന്നതെന്ന് മിന്ത്ര വ്യക്തമാക്കി. ഫെസ്റ്റിവൽ കാലത്ത് ഉണ്ടാകാനിടയുള്ള വിൽപ്പന വളർച്ച ലക്ഷ്യമിട്ടാണ് കമ്പനിയുടെ ഈ നീക്കം.

 ഈ ഫെസ്റ്റിവൽ കാലത്ത് 15 ലക്ഷം സ്റ്റൈലുകൾ ആണ് ഉപഭോക്താക്കൾക്കു മുന്നിൽ അവതരിപ്പിക്കുക. മിഡിൽ ലെവൽ വരെയുള്ള ഡെലിവറികൾക്കായി 6300 ജീവനക്കാർക്കാണ് അധികമായി നിയമനം നൽകുക. ഡെലിവറിയുടെ അവസാന ഘട്ടത്തെ ശക്തിപ്പെടുത്താൻ 3000 പേരെ കൂടി അധികമായി നിയമിക്കും. ഇതിൽ തന്നെ 2500 പേർ സ്ത്രീകളും 300 പേർ ഭിന്ന ശാരീരികശേഷി ഉള്ളവരും ആയിരിക്കും.

 തങ്ങളുടെ സംവിധാനം തടസ്സങ്ങളില്ലാതെ മുന്നോട്ട് പോകുന്നതിനായി മറ്റ് 6000 പേരെ കൂടി നിയമിക്കും. മിന്ത്രയുടെ കസ്റ്റമർ സർവീസ് സപ്പോർട്ട് സംവിധാനം ശക്തിപ്പെടുത്തുന്നതിനായി 1000 പേരെ കൂടി നിയമിക്കുന്നുണ്ട്. 

Read Also: വിരമിക്കലിനു ശേഷം ആഘോഷമാക്കാം, എൽഐസി പുതിയ പെൻഷൻ പ്ലസ് പ്ലാൻ; അറിയേണ്ട 10 കാര്യങ്ങൾ

പ്രധാന കേന്ദ്രങ്ങളായ ബെംഗളൂരു, മുംബൈ, ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിൽ തരംതിരിക്കൽ, ഗ്രേഡിംഗ്, പാക്ക് ചെയ്യൽ തുടങ്ങിയ ജോലികൾ ചെയ്യാൻ കൂടുതൽ പേരെ നിയമിക്കും. മിന്ത്രയുടെ ഉത്സവ സീസണിൽ  പ്രത്യേകിച്ച് ബിഗ് ഫാഷൻ ഫെസ്റ്റിവൽ വേളയിൽ രാജ്യത്തുടനീളമുള്ള ഡെലിവറി ജീവനക്കാർക്ക് പുതിയ ജോലി അവസരങ്ങൾ നൽകുന്നു. സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും കൂടുതൽ തൊഴിൽ അവസരങ്ങൾ നൽകുന്നു. 

ജീവനക്കാർക്ക് സാധാരണ ശമ്പളത്തിന് പുറമെ ഉത്സവ ബോണസുകൾ, സ്പോട്ട് അവാർഡുകൾ എന്നിങ്ങനെ ഒന്നിലധികം ആനുകൂല്യങ്ങളും അംഗീകാരങ്ങളും നല്കാൻ മിന്ത്ര തയ്യാറാകുന്നു. 

Follow Us:
Download App:
  • android
  • ios