തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അടുത്തമാസം നിലവിൽ വന്നേക്കുമെന്ന സൂചനകളെ തുട‌ർന്നാണ് നേരത്തെ ഉത്തരവിറക്കിയത്.  

തിരുവനന്തപുരം: റബറിന്റെ താങ്ങുവില 170 രൂപയാക്കി ഉയർത്തി സർക്കാർ. ഇതു സംബന്ധിച്ച് ധനവകുപ്പ് ഉത്തരവിറക്കി. വിലസ്ഥിരതാ പദ്ധതിയുടെ ഭാ​ഗമായി നേരത്തെ റബറിന് 150 രൂപയാണ് സംഭരണ വിലയായി സർക്കാർ നിശ്ചയിച്ചിരുന്നത്. ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞ മാസം അവതരിപ്പിച്ച ബജറ്റിലാണ് പ്രഖ്യാപനം നടത്തിയത്. 

ഏപ്രിൽ ഒന്നുമുതൽ സംസ്ഥാനത്തെ റബർ കർഷകർക്ക് സംഭരണ നിരക്കായി 170 രൂപ ലഭിക്കും. റബറിന്റെ വിൽപ്പന നിരക്ക് എത്ര താഴ്ന്നാലും കിലോയ്ക്ക് 170 രൂപ ഉറപ്പാക്കാനുളള തുക സർക്കാർ സബ്സിഡിയായി നൽകും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അടുത്തമാസം നിലവിൽ വന്നേക്കുമെന്ന സൂചനകളെ തുട‌ർന്നാണ് നേരത്തെ ഉത്തരവിറക്കിയത്.