ദില്ലി: കൊവിഡിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കുമോയെന്ന ചോദ്യത്തിന് മറുപടിയുമായി ധനകാര്യ മന്ത്രാലയം. ഇത്തരത്തിലുള്ള എല്ലാ വാർത്തകളും തള്ളിക്കളഞ്ഞ അധികൃതർ ഇത്തരമൊരു തീരുമാനം ഇല്ലെന്ന് വ്യക്തമാക്കി.

ടൈംസ് നൗ ചാനലാണ് കേന്ദ്രസർക്കാർ ജീവനക്കാരുടെ വേതനം 30 ശതമാനം പിടിക്കാൻ ആലോചിക്കുന്നുവെന്ന വാർത്ത റിപ്പോർട്ട് ചെയ്തത്. വളരെ കുറവ് വേതനം വാങ്ങുന്നവരെ ഇതിൽ നിന്ന് ഒഴിവാക്കുമെന്നാണ് വാർത്തയിൽ പറഞ്ഞിരുന്നത്.

എന്നാൽ, വാർത്തകളിൽ പറയുന്ന കാര്യങ്ങൾ തെറ്റാണെന്നും അടിസ്ഥാന രഹിതമാണെന്നും കേന്ദ്രസർക്കാർ വിശദീകരിച്ചു. സർക്കാരിന്റെ മുന്നിൽ ഇത്തരമൊരു ആലോചന ഇല്ലെന്നും കേന്ദ്രസർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. കേന്ദ്ര മന്ത്രി ജിതേന്ദർ സിങും വ്യാജ വാർത്തകൾ വിശ്വസിക്കരുതെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Read also: വിർജിൻ ഓസ്‌ട്രേലിയയെ ഇൻഡി​ഗോയുടെ ഉടമ വാങ്ങുമോ?, താൽപര്യം പ്രകടിപ്പിച്ച് 20 ബിസിനസ് ​ഗ്രൂപ്പുകൾ