Asianet News MalayalamAsianet News Malayalam

പ്രവാസികള്‍ ഇന്ത്യയുടെ യഥാർത്ഥ അംബാസഡർമാർ; 2022 ല്‍ നാട്ടിലേക്ക് അയച്ചത് ഏട്ട് ലക്ഷം കോടി

എൻ‌ആർ‌ഐകളാണ് "ഇന്ത്യയുടെ യഥാർത്ഥ അംബാസഡർമാർ". 8 ലക്ഷം കോടി രാജ്യത്തേക്ക് എത്തിച്ചു. ഇത്രയും വലിയ തുക സ്വീകരിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ഇന്ത്യ മാറി. 
 

NRI remittances jumped 12 percent to record 100 billion dollar in 2022
Author
First Published Jan 11, 2023, 3:14 PM IST

ദില്ലി: 2022ല്‍ രാജ്യത്തേക്ക് എത്തിയ പ്രവാസി (എൻആർഐ) പണത്തിൽ 12 ശതമാനം വർദ്ധനയെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. പ്രവാസി ഇന്ത്യക്കാർ 2022ല്‍ രാജ്യത്തേക്ക് അയച്ചത് 100 ബില്യണ്‍ ഡോളര്‍ അഥവാ 8,17,915 കോടി രൂപയാണ്. ഇന്‍ഡോറില്‍ പ്രവാസി ഭാരതീയ ദിവസ് കണ്‍വന്‍ഷനിലാണ് ധനമന്ത്രി കണക്കുകൾ വ്യക്തമാക്കിയത്. 

ഇന്ത്യയുടെ അംബാസഡർമാരാണ് പ്രവാസികളെന്നും ഇന്ത്യൻ ഉത്പന്നങ്ങളും സേവങ്ങളും ഉപയോഗിക്കാൻ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു. അടുത്ത 25 വർഷത്തിനുള്ളിൽ ഇന്ത്യയുടെ വളർച്ചയ്ക്ക് തങ്ങളുടെ കഴിവുകൾ സംഭാവന ചെയ്യാനും ഇന്ത്യയിലെ ചെറുകിട-വൻകിട ബിസിനസുകാരുമായി പങ്കാളികളാകാനും പ്രവാസി ഇന്ത്യക്കാരോട് ധനമന്ത്രി ആവശ്യപ്പെട്ടു. കോവിഡിന് ശേഷം ഇന്ത്യക്കാർ വിദേശത്തേക്ക് മടങ്ങില്ലെന്ന് എല്ലാവരും കരുതി. എന്നാൽ അവർ തിരിച്ചുപോയി എന്ന് മാത്രമല്ല, ഒരു വർഷത്തിനുള്ളിൽ പണമയയ്ക്കൽ  12 ശതമാനം വർദ്ധിച്ചു എന്ന് ധനമന്ത്രി പറഞ്ഞു. 

കഴിഞ്ഞ മാസം അവസാനം പ്രസിദ്ധീകരിച്ച ലോകബാങ്ക് റിപ്പോർട്ട് അനുസരിച്ച്, വിദേശത്തുള്ള കുടിയേറ്റ തൊഴിലാളികളിൽ നിന്ന് ഇന്ത്യക്ക് 100 ബില്യൺ ഡോളർ വരവുണ്ടാകുമെന്ന് പരാമർശിച്ചിരുന്നു. 

എന്തുകൊണ്ടാണ് ഇന്ത്യയിലേക്കുള്ള പണമയയ്ക്കൽ ക്രമാതീതമായി ഉയർന്നത്? ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ വൈദഗ്ധ്യം കുറഞ്ഞ അനൗപചാരിക ജോലികളിൽ നിന്ന് കൂടുതൽ കുടിയേറ്റക്കാർ യു.എസ്, യുകെ, സിംഗപ്പൂർ, ജപ്പാൻ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവ ഉൾപ്പെടുന്ന കിഴക്കൻ ഏഷ്യയിലെ ഉയർന്ന വൈദഗ്ധ്യമുള്ള ഒപ്പം ഉയർന്ന വരുമാനമുള്ള ജോലികളിലേക്ക് മാറി. ഇത് പണമയക്കാൻ വർധിപ്പിച്ചു.

ലോകബാങ്ക് കണക്കുകൾ അനുസരിച്ച്, യുഎസ്, യുണൈറ്റഡ് കിംഗ്ഡം (യുകെ), സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള പണമയയ്ക്കൽ 2016 മുതൽ 2021 മുതൽ വരെയുള്ള കാലയളവിൽ 26 ൽ നിന്ന് 36 ശതമാനമായി ഉയർന്നു,  

Follow Us:
Download App:
  • android
  • ios