ജനുവരി മുതലുള്ള ശമ്പളമാണ് പൈലറ്റുമാര്‍ക്ക് ലഭിക്കാനുള്ളത്.

ദില്ലി: ജെറ്റ് എയര്‍വേസ് മാനേജ്മെന്‍റിന് പൈലറ്റുമാരുടെ സംഘടനയായ ദ നാഷണല്‍ ഏവിയേറ്റേഴ്സ് ഗ്രില്‍ഡിന്‍റെ ലീഗല്‍ നോട്ടീസ്. ഏപ്രില്‍ 14 ന് മുന്‍പ് ശമ്പള കുടിശിക തന്ന് തീര്‍ത്തില്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് നോട്ടീസിലുള്ളത്. സിഇഒ വിനയ് ദുബേയ്ക്കാണ് സംഘടന നോട്ടീസ് അയച്ചിരിക്കുന്നത്. ജനുവരി മുതലുള്ള ശമ്പളമാണ് പൈലറ്റുമാര്‍ക്ക് ലഭിക്കാനുള്ളത്.

ഏപ്രില്‍ ഒന്ന് മുതല്‍ സര്‍വീസ് അവസാനിപ്പിച്ച് സമരം ചെയ്യുമെന്നായിരുന്നു നേരത്തെ പൈലറ്റുമാര്‍ പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ശമ്പള കുടിശ്ശിക നല്‍കാന്‍ ജെറ്റ് എയര്‍വേസിന്‍റെ ഇടക്കാല മാനേജ്മെന്‍റിന് ഏപ്രില്‍ 14 വരെ സമയം നല്‍കാന്‍ പൈലറ്റുമാരുടെ സംഘടന തീരുമാനമെടുക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മാനേജ്മെന്‍റിന് നോട്ടീസ് അയച്ചിരിക്കുന്നത്.