Asianet News MalayalamAsianet News Malayalam

60 വയസ്സ് കഴിഞ്ഞവർക്ക് 600 ദിവസത്തെ നിക്ഷേപ പദ്ധതി; ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് ഈ പൊതുമേഖലാ ബാങ്ക്

മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ വാഗ്ദാനം ചെയ്യുകയാണ് ഈ ബാങ്ക്. പ്രത്യേക ഫിക്സഡ് ഡെപ്പോസിറ്റിന്റെ കാലാവധി 600 ദിവസമാണ്. പലിശ നിരക്ക് അറിയാം   

PNB has introduced a special 600 Days FD Scheme For senior citizen
Author
First Published Nov 12, 2022, 12:48 PM IST

ദില്ലി: രാജ്യത്തെ മുൻനിര പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) മുതിർന്ന പൗരന്മാർക്കായി 600 ദിവസത്തെ പ്രത്യേക ഫിക്സഡ് ഡെപ്പോസിറ്റ്  സ്കീം അവതരിപ്പിച്ചു.  60 വയസും അതിൽ കൂടുതലുമുള്ള മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശയാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. രണ്ട് കോടി  രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് ഈ പദ്ധതി ലഭ്യമാണ്. 7  മുതൽ  7.50 ശതമാനം വരെയാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്ന പലിശ. 

ALSO READ: ബ്ലൂ ടിക്കിന് പണം നൽകേണ്ട; സബ്‌സ്‌ക്രിപ്‌ഷൻ പ്രോഗ്രാം താൽക്കാലികമായി നിർത്തിവച്ച് ട്വിറ്റർ

ഞങ്ങളുടെ വിലയേറിയ ഉപഭോക്താക്കൾക്ക് മികച്ച നിക്ഷേപ പദ്ധതി നൽകുക എന്നുള്ളതാണ് ഞങ്ങളുടെ ലക്ഷ്യം എന്നും  ഉപഭോക്താക്കൾക്ക് ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണെന്നും പഞ്ചാബ് നാഷണൽ ബാങ്ക് എംഡിയും സിഇഒയുമായ ശ്രീ അതുൽ കുമാർ ഗോയൽ പറഞ്ഞു, നിക്ഷേപത്തിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ സംബാധിക്കാൻ സാധിക്കുമെന്നും ബാങ്കിന്റെ ഈ നിക്ഷേപ പദ്ധതിയെ കുറിച്ച് കൂടുതൽ അറിയാൻ  PNB ONE ആപ്പ് വഴിയും ഇന്റർനെറ്റ് ബാങ്കിംഗ് വഴിയും ലഭിക്കും. 

ഫിക്സഡ് ഡിപ്പോസിറ്റിന്റെ പലിശ നിരക്കുകൾ അറിയാം

പഞ്ചാബ് നാഷണൽ ബാങ്കിന്റെ പ്രത്യേക നിക്ഷേപ പദ്ധതിയുടെ പുതുക്കിയ പലിശ നിരക്കുകൾ അറിയാം. 2022 നവംബർ 11 മുതൽ ഈ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. 600 ദിവസത്തെ നിക്ഷജപത്തിന് സാധാരണ പൗരന്മാർക്ക് 7 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 7.50  ശതമാനം പലിശയും ബാങ്ക് വാഗ്ദാനം ചെയ്യുന്നു. സൂപ്പർ സീനിയർ ആയ 80  വയസ്സിന് മുകളിലുള്ള പൗരന്മാർക്ക് 7.80 ശതമാനം പലിശ ലഭിക്കും. അകാല പിൻവലിക്കൽ ഓപ്ഷനില്ലാത്ത 600 ദിവസത്തെ നിക്ഷേപത്തിന് സാധാരണ പൗരന്മാർക്ക് 7.05 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 7.55  ശതമാനം പലിശയും ബാങ്ക് വാഗ്ദാനം ചെയ്യുന്നു.  സൂപ്പർ സീനിയർ പൗരന്മാർക്ക്7.85 ശതമാനം പലിശ ലഭിക്കും. 

ALSO READ: ജീവനക്കാരെ പിരിച്ചുവിട്ടേക്കും, ചെലവ് ചുരുക്കാൻ ആമസോൺ

Follow Us:
Download App:
  • android
  • ios