അവന്യൂ സൂപ്പര്‍മാര്‍ക്കറ്റ് കൂടാതെ വിഎച്ച്ടി ഇന്‍ഡസ്ട്രീസ്, ഇന്ത്യ സിമന്റ്‌സ്, സുന്ദരം ഫിനാന്‍സ്, ട്രെന്റ് എന്നിവയിലും അദ്ദേഹത്തിന് നിക്ഷേപമുണ്ട്. 

മുംബൈ: 100 ശത കോടീശ്വരന്മാരുടെ ലോക പട്ടികയില്‍ ഇടം നേടി രാധാകിഷന്‍ ദമാനി. ഡി മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റ് ചെയിനിന്റെ മാതൃകമ്പനിയായ അവന്യൂ സൂപ്പര്‍മാര്‍ക്കറ്റിന്റെ ഉടമയാണ് അദ്ദേഹം.

100 അതിസമ്പന്നരുടെ ബ്ലൂംബെര്‍ഗ് പട്ടികയില്‍ 98 മത് സ്ഥാനമാണ് അദ്ദേഹത്തിന് ലഭിച്ചത്. മുംബൈയിലെ ഒറ്റമുറി ഫ്ലാറ്റിൽ നിന്ന് വളര്‍ന്ന് അതിസമ്പന്നനായി മാറിയ ദമാനിയുടെ ആകെ ആസ്തി 1920 കോടി ഡോളറാണ് (1.43 ലക്ഷം കോടി രൂപ). അവന്യൂ സൂപ്പര്‍ മാര്‍ക്കറ്റ് ഓഹരി വില 641 രൂപയില്‍ നിന്ന് (2017 മാര്‍ച്ച് 21) ഈ വര്‍ഷം ഓഗസ്റ്റില്‍ 3,652 രൂപയിലേക്ക് വളര്‍ന്നു. ഈ മുന്നേറ്റമാണ് ദമാനിയെ പട്ടികയില്‍ ഇടം കണ്ടെത്താന്‍ സഹായിച്ചത്. 

അവന്യൂ സൂപ്പര്‍മാര്‍ക്കറ്റ് കൂടാതെ വിഎച്ച്ടി ഇന്‍ഡസ്ട്രീസ്, ഇന്ത്യ സിമന്റ്‌സ്, സുന്ദരം ഫിനാന്‍സ്, ട്രെന്റ് എന്നിവയിലും അദ്ദേഹത്തിന് നിക്ഷേപമുണ്ട്. മുകേഷ് അംബാനി, ഗൗതം അദാനി, അസിം പ്രേംജി, ശിവ് നാടാര്‍, ലക്ഷ്മി മിത്തല്‍ എന്നിവരാണ് പട്ടികയിലെ മറ്റ് അതിസമ്പന്നരായ ഇന്ത്യാക്കാര്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona