ദില്ലി: രാജ്യത്തെ മൂന്ന് ബാങ്കുകൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വൻ തുക പിഴ ചുമത്തി. കർണാടക ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, സരസ്വത് സഹകരണ ബാങ്ക് എന്നിവയ്ക്കെതിരെയാണ് പിഴ ചുമത്തിയത്. ആർബിഐ നൽകിയ മാർഗനിർദ്ദേശങ്ങൾ പാലിക്കാതിരുന്നതാണ് പിഴ ചുമത്താൻ കാരണം.

ബാങ്ക് ഓഫ് ഇന്ത്യക്ക് അഞ്ച് കോടിയാണ് പിഴ ചുമത്തിയത്. കർണാടക ബാങ്കിന് 1.20 കോടിയും സരസ്വത് സഹകരണ ബാങ്കിന് 30 ലക്ഷം രൂപയുമാണ് പിഴയായി ചുമത്തിയിരിക്കുന്നത്.

മാർഗനിർദ്ദേശങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ട് മൂന്ന് ബാങ്കുകൾക്കും റിസർവ് ബാങ്ക് നേരത്തെ നിർദ്ദേശം അയച്ചിരുന്നു. ഇതിന് പിന്നാലെ ബാങ്കുകൾ മറുപടി നൽകിയിരുന്നെങ്കിലും അതിൽ കേന്ദ്ര ബാങ്ക് തൃപ്തിയായില്ല. ഇതോടെയാണ് ബാങ്കുകൾക്ക് മേൽ വൻ തുക പിഴയായി ചുമത്തിയത്.