Asianet News MalayalamAsianet News Malayalam

8.5 ശതമാനം പലിശ തരാം: പുതിയ എഫ്ഡി സ്കീമുമായി ഈ ബാങ്ക്

മുതിർന്ന പൗരന്മാർക്കും സൂപ്പർ സീനിയർ പൗരന്മാർക്കും കൂടുതല്‍ നേട്ടം. പലിശ നിരക്കുകള്‍ അറിയാം

RBL Bank launches new fixed deposit scheme APK
Author
First Published Jun 2, 2023, 4:35 PM IST

പഭോക്താക്കളെ ആകർഷിക്കുന്നതിനായി പുതിയ ഓഫറുകളും, നിക്ഷേപപദ്ധതികളും ബാങ്കുകൾ അവതരിപ്പിക്കാറുണ്ട്. അത്തരമൊരു  നിക്ഷേപ പദ്ധതി അവതരിപ്പിച്ചിരിക്കുയാണ് ആർബിഎൽ ബാങ്ക്. എയ്സ് (ACE)എന്ന പേരിലാണ് പുതിയ സ്ഥിരനിക്ഷേപപദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.

അകാല പിൻവലിക്കൽ അനുവദിക്കുന്ന നിക്ഷേപങ്ങളേക്കാൾ  എയ്സ് സ്ഥിരനിക്ഷേപപദ്ധതിയിലൂടെ  20 ബിപിഎസ് ഉയർന്ന പലിശ നിരക്ക് നൽകുമെന്ന് ബാങ്ക് വ്യക്തമാക്കുന്നു. മുതിർന്ന പൗരന്മാർക്കും സൂപ്പർ സീനിയർ പൗരന്മാർക്കും 50 ബിപിഎസും 75 ബിപിഎസും ഉയർന്ന പലിശ നിരക്ക് ലഭിക്കും

ALSO READ: പാക്കിസ്ഥാനെ വിഴുങ്ങി പണപ്പെരുപ്പം; ശ്രീലങ്കയെ മറികടന്ന് റെക്കോർഡിട്ടു

എയ്സ് പദ്ധതിിൽ  50 ലക്ഷം രൂപ മുതൽ പരമാവധി  2 കോടി യിൽ താഴെയുള്ള നിക്ഷേപങ്ങൾ തെരഞ്ഞെടുക്കാം, മാത്രമല്ല ഉപഭോക്താക്കൾക്ക് 12 മുതൽ 240 മാസം വരെയുള്ള കാലാവധി തിരഞ്ഞെടുക്കാനും കാലാവധി പൂർത്തിയാകുമ്പോൾ ആനുകൂല്യങ്ങൾ ആസ്വദിക്കാനും കഴിയും.  പ്രവാസികൾക്കും ഈ സ്കൂമിൽ അംഗമാകാം. ദീർഘകാല സാമ്പത്തിക  ലക്ഷ്യങ്ങൾ നിറവേറ്റുന്നതിന് നിക്ഷേപ തന്ത്രത്തിനനുസരിച്ച് നിക്ഷേപം വിന്യസിക്കാൻ ഉപഭോക്താക്കളെ അനുവദിക്കുകയും ചെയ്യുന്നുണ്ട് ഈ പദ്ധതി.

എയ്സ് സ്ഥിരനിക്ഷേപ നിരക്കുകൾ

12 മാസം മുതൽ 15 മാസത്തിൽ താഴെ വരെയുളള നിക്ഷേപങ്ങൾക്ക്   7.20 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 7.70 ശതമാനം പലിശയും സൂപ്പർ സീനിയർ സിറ്റിസൺസിന് 7.95ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നുണ്ട്

453 ദിവസം മുതൽ 24 മാസത്തിൽ താഴെ വരെ യുള്ള എയ്സ് സ്ഥിരനിക്ഷേപങ്ങൾക്ക്  8 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 8.50 ശതമാനം പലിശയും സൂപ്പർ സീനിയർ സിറ്റിസൺസിന് 8.75 ശതമാനം പലിശയുമാണ് ലഭ്യമാക്കുക

24 മാസം മുതൽ 36 മാസത്തിന് താഴെ വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക്  7.7 ശതമാനവും  മുതിർന്ന പൗരന്മാർക്ക് 8.20 ശതമാനവും  സൂപ്പർ സീനിയർ സിറ്റിസൺസിന് 8.45 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നു

36 മാസം മുതൽ 60 മാസം വരെയുള്ള നിക്ഷേപങ്ങൾക്ക്  7.3 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 7.8 ശതമാനം പലിശയും സൂപ്പർ സീനിയർ സിറ്റിസൺസിന് 8.05 ശതമാനം പലിശയും ലഭ്യമാക്കും

60 മാസം മുതൽ 240 മാസം വരെയുള്ള നിക്ഷേപങ്ങൾക്ക്   7.20 ശതമാനവും  മുതിർന്ന പൗരന്മാർക്ക് 7.70 ശതമാനവും  സൂപ്പർ സീനിയർ സിറ്റിസൺസിന് 7.95 ശതമാനം പലിശയും നൽകും

Follow Us:
Download App:
  • android
  • ios