മാസംതോറും ചെറിയ തുക നിക്ഷേപിച്ച് വമ്പൻ പലിശ നേടാം. റിസ്കില്ലാതെ വരുമാനം ഉറപ്പിക്കാം. ഉയർന്ന പലിശ ലഭിക്കുന്ന ആർഡികളിതാ

റ്റത്തവണയായി വലിയ തുക നിക്ഷേപിക്കാൻ എല്ലാവർക്കും കഴിയണമെന്നില്ല. റിസ്‌ക് എടുക്കാൻ താൽപര്യമില്ലാത്ത, മാസം തോറും ചെറിയതുക നീക്കിവെച്ച് നിക്ഷേപത്തിലൂടെ വരുമാനമുണ്ടാക്കണമെന്ന് ആഗ്രഹിക്കുന്നവർക്കുള്ള മികച്ച നിക്ഷേപ ഓപ്ഷനുകളിലൊന്നാണ് ആവർത്തന നിക്ഷേപം അഥവാ റിക്കറിങ് ഡെപ്പോസിറ്റുകൾ. ആർഡി നിക്ഷേപങ്ങൾക്ക് കീഴിൽ, ഒരു നിശ്ചിത കാലയളവിൽ ഒരു നിശ്ചിത തുക നിക്ഷേപിക്കണം. കാലാവധി പൂർത്തിയാകുമ്പോൾ ആവർത്തന നിക്ഷേപത്തിന്റെ പലിശ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. മിക്കവാറും എല്ലാ ബാങ്കുകളും തങ്ങളുടെ ഉപഭോക്താക്കൾക്ക് ആവർത്തന നിക്ഷേപ സൗകര്യം വാഗ്ദാനം ചെയ്യുന്നുണ്ട്. ആവർത്തന നിക്ഷേപത്തിന് മികച്ച പലിശ നൽകുന്ന എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഇൻഡസ്ഇൻഡാ ബാങ്ക് എന്നിവയുടെ പലിശ നിരക്ക് താരതമ്യം ചെയ്ത് നോക്കാം.

ALSO READ: 1500 കോടിയുടെ സമ്മാനം! ജീവനക്കാരന് വീട് വാങ്ങി നൽകി മുകേഷ് അംബാനി

എസ്ബിഐ ബാങ്ക് ആർഡി പലിശ നിരക്കുകൾ

ഒരു വർഷം മുതൽ 10 വർഷം വരെയുള്ള കാലയളവിൽ ആണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആവർത്തന നിക്ഷേപങ്ങൾ ഉള്ളത്. ഇതിന് 6.50 ശതമാനം മുതൽ 7 ശതമാനം വരെ പലിശ നിരക്കാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.

എച്ച്ഡിഎഫ്‌സി ബാങ്ക് ആർഡി നിരക്ക്

എച്ച്ഡിഎഫ്സി ബാങ്ക് 6 മാസം മുതൽ 10 വർഷം വരെയുള്ള കാലാവധിയിലേക്കാണ് ആവർത്തന നിക്ഷേപ ഓപ്ഷനുകൾ അനുവദിക്കുന്നത്. എച്ച്ഡിഎഫ്‌സി ആർഡി നിരക്ക് ഇപ്രകാരമാണ്. 4.50 ശതമാനം മുതൽ 7.10 ശതമാനം വരെ പലിശ നിരക്കാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 15 മാസത്തെ കാലാവധിയിൽ ഏറ്റവും ഉയർന്ന പലിശ നിരക്കായ് 7.10 ശതമാനം നൽകുന്നു.മുതിർന്ന പൗരൻമാർക്ക് ഉയർന്ന പലിശനിരക്കാണ് ബാങ്ക് നൽകുന്നത്. ബാങ്ക് മുതിർന്ന പൗരന്മാർക്ക് 90 മാസകാലയളവിലും 20 മാസത്തേക്കും 7.75 ശതമാനം പലിശ ലഭ്യമാക്കുന്നുണ്ട്.

ALSO READ: 62 കോടിയുടെ അത്യാഢംബര ഭവനം; ഇത് മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയുടെ സ്വപ്ന സാക്ഷാത്കാരം

ഐസിഐസിഐ ബാങ്ക് ആർഡി പലിശനിരക്കുകൾ

ആറ് മാസം മുതൽ 10 വർഷം വരെയുള്ള കാലയളവിലേക്കുള്ള ആവർത്തന നിക്ഷേപങ്ങൾക്ക് ഐസിഐസിഐ ബാങ്ക് 4.75 ശതമാനം മുതൽ 7.10 ശതമാനം വരെ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. 15 മാസം, 18 മാസം, 21, 24 മാസങ്ങളിൽ 7.10 ശതമാനം എന്ന ഉയർന്ന പലിശ നിരക്ക് ലഭ്യമാക്കുന്നു. മുതിർന്ന പൗരന്മാരായ നിക്ഷേപകർക്ക് ഇതേ കാലയളവിൽ 7.60 ശതമാനം പലിശ ലഭ്യമാക്കുന്നുണ്ട്.

ഇൻഡസ്ഇൻഡ് ബാങ്ക് ആർഡി പലിശ നിരക്കുകൾ

ഒൻപത് മാസം മുതൽ 120 മാസകാലയളവിലേക്കുള്ള ആവർത്തന നിക്ഷേപങ്ങൾക്ക് ഇൻഡസ്ഇൻഡ് ബാങ്ക് 6.25 ശതമാനം മുതൽ 7.75 ശതമാനം വരെ പലിശ നൽകുന്നു. 18 മാസം, 21 മാസം, 24 മാസം, 27 മാസം, 30 മാസം, 33 മാസം, 36 മാസം, 39 മാസം എന്നീ കാലയളവിൽ ഏറ്റവും ഉയർന്ന പലിശ നിരക്കായ 7.50 ശതമാനമാണ് വാഗ്ദാനം ചെയ്യുന്നത്. ഇതേ കാലയളവിൽ മുതിർന്ന പൗരന്മാർക്ക് 8.25 ശതമാനം പലിശ ലഭിക്കും.

ALSO READ:പ്രമുഖർക്ക് ബ്ലൂ ടിക്ക് തിരികെ നൽകി ട്വിറ്റർ; പണം നൽകേണ്ടി വരുന്നത് ആരൊക്കെ?


യെസ് ബാങ്ക് ആർഡി പലിശ നിരക്കുകൾ

യെസ് ബാങ്ക് 6 മാസം മുതൽ 10 വർഷം വരെയുള്ള കാലയളവിൽ 6 ശതമാനം മുതൽ 7.50 ശതമാനം വരെ ആവർത്തന നിക്ഷേപ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. 15 മാസം 18 മാസം, 21 മാസം, 24 മാസം, 27 മാസം, 30 മാസം, 33 മാസം എന്നിങ്ങനെയുള്ള കാലയളവിൽ 7.50 ശതമാനം പലിശ നിരക്ക് ലഭിക്കും. ഇതേ കാലയളവിൽ മുതിർന്ന പൗരന്മാർക്ക് 8 ശതമാനം പലിശ ലഭിക്കും.